(truevisionnews.com) വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളും വിഡിയോയും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. പലപ്പോഴും ഇത്തരം വിഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ രീതിയിലുള്ള വിമർശനങ്ങളും രേണു നേരിടാറുണ്ട്. എന്നാൽ ഈ വിമർശനങ്ങളിലൊന്നും തളരാതെ മോഡലിങ് രംഗത്ത് പുതിയ ചുവടുവയ്ക്കുകയാണ് രേണു. ഫാഷൻ ഷോയിൽ റാംപ് വാക്ക് നടത്തുന്ന രേണുവിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
കസവുമുണ്ടുടുത്ത് മലയാളിത്തനിമയിലാണ് രേണു റാംപിൽ ചുവടുവച്ചത്. കസവ് ബ്രാലെറ്റ് ബ്ലൗസാണ് സ്റ്റൈൽ ചെയ്തിക്കുന്നത്. വസ്ത്രത്തിനൊപ്പം ട്രഡീഷണൽ ആഭരണങ്ങളും സ്റ്റൈൽ ചെയ്തിരിക്കുന്നു. ചുവപ്പ് കുപ്പിവളകളാണ് അണിഞ്ഞിരിക്കുന്നത്. വേവി ഹെയർ സ്റ്റൈലാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ഹെവി മേക്കപ്പാണ്.
.gif)

രേണുവിന്റെ പുതിയ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി കമന്റുകളും എത്തി. ‘ഒരുമുഴം കയറിലോ റെയിൽവേ ട്രാക്കിലോ തീർന്നില്ലല്ലോ. കിട്ടിയ അവസരങ്ങൾ അവരെക്കൊണ്ടു പറ്റുന്നതു പോലെ ചെയ്തു. നെഗറ്റിവ് കമന്റുകളും സൈബർ ബുള്ളിയിങ്ങും നടന്നിട്ടും അവര്‍ ഇത്രയും എത്തിയെങ്കിൽ അതൊരു ഭാഗ്യമാണ്.’– എന്നാണ് ചിലർ കമന്റ് ചെയ്തത്. രേണു വളരെ ഒതുങ്ങിയ ശരീരമുള്ള വ്യക്തിയാണ്. അവർക്കു മോഡലിങ് ചേരും എന്നിങ്ങനെയും കമന്റുകൾ എത്തി. എന്നാൽ കൊല്ലം സുധിയെ ഓർക്കുമ്പോൾ വിഷമമുണ്ടെന്ന രീതിയിൽ വിമർശന കമന്റുകളും എത്തി.
Renu Sudhi is taking a new step in the modeling field
