(www.truevisionnews.com) കുരുന്നുകൾക്ക് ഇനി സ്റ്റൈലിഷായി തിളങ്ങാൻ കിഡ്സ് ഫാഷനുകളും ആക്സസറികളും വമ്പിച്ച വിലക്കുറവിൽ എത്തിക്കുകയാണ് ആമസോൺ. ജൂലൈ 18ന് ആരംഭിച്ച കിഡ്സ് കാർണിവൽ 28 വരെ നീണ്ടുനിൽക്കും. കുട്ടികൾക്ക് എല്ലാ അവസരങ്ങളിലും ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങളുടെയും ക്യാപ്പുകൾ, വാച്ചുകൾ തുടങ്ങി ആക്സസറികളുടെയും വിപുലമായ ശേഖരമാണ് ഏറ്റവും കുറഞ്ഞ വിലയിൽ ഈ ദിനങ്ങളിൽ ലഭ്യമാകുന്നത്.
വരാനിരിക്കുന്ന ഉത്സവ സീസണുകളിൽ ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങൾ കുട്ടികൾക്കായി തിരഞ്ഞെടുക്കാൻ അവസരം ഒരുക്കിക്കൊണ്ട് ‘ദ രാഖി എഡിറ്റ്’ എന്ന പേരിൽ എത്‍നിക് വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗം ഒരുക്കികിയിരിക്കുന്നു. പെൺകുട്ടികൾക്കുള്ള ലഹങ്ക ചോളി, കുർത്തി സ്കേർട്ട് സെറ്റ്, സ്യൂട്ട് സെറ്റ്, ആൺകുട്ടികൾക്കുള്ള കുർത്ത പൈജാ ധോത്തി സെറ്റുകൾ എന്നിവയെല്ലാം മിനിമം 45 ശതമാനം വിലക്കുറവിൽ വാങ്ങാം.
.gif)

സിംബലിൽ നിന്നുള്ള ടീഷർട്ടുകൾ, ഷോർട്ട്സുകൾ, ജോഗറുകൾ തുടങ്ങിയവയിലെ ഏറ്റവും പുതിയ ലോഞ്ചുകൾക്ക് ഏറ്റവും കുറഞ്ഞത് 55 ശതമാനം വിലക്കുറവ് കാർണിവലിൽ ഉണ്ടാകും. ഹോബ്സ്കോച്ച് ആകട്ടെ ചുരുങ്ങിയത് 40 ശതമാനം വിലക്കുറവുമായാണ് കാർണിവലിന്റെ ഭാഗമായിരിക്കുന്നത്. ഗ്യാപ്പ്, യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനട്ടൺ, ടോമി ഹിൽഫിഗർ തുടങ്ങിയ ആഗോള ബ്രാൻഡുകളിൽ നിന്നുള്ള വസ്ത്രങ്ങൾക്കും ഏറ്റവും കുറഞ്ഞത് 40 ശതമാനം വിലയിൽ കുറവുണ്ടാകും.
അണ്ടർ 599 വിഭാഗത്തിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എത്തിച്ചുകൊണ്ട് മാക്സും മിനിമം 60 ശതമാനം വിലക്കുറവുമായി ലിൽ ടൊമാറ്റോസും ഡീലിന്റെ ഭാഗമാകുന്നുണ്ട്. കുട്ടികൾക്കുള്ള വാച്ചുകൾ, ഗോഗിളുകൾ, ബേബി ഷൂസുകൾ, ക്രോക്സ്, യൂണിസെക്സ് ക്യാപ്പുകൾ തുടങ്ങി സ്റ്റൈലിഷ് ആക്സസറികളുടെ വൻ ശേഖരവുമായാണ് സൂപ്പ്, ഡെർവിൻ, മിസ്സ്ബൈ തുടങ്ങിയ ബ്രാൻഡുകൾ എത്തിയിരിക്കുന്നത്. നിശ്ചിത ഓഫറുകൾക്ക് പുറമേ അധികം 5 ശതമാനം വിലക്കുറവും പല ബ്രാൻഡുകളും കിഡ്സ് കാർണിവൽ ദിനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Amazon is offering kids' fashions and accessories at huge discounts
