#Arjunmissing | അര്‍ജുനായുളള തിരച്ചിൽ പുനരാരംഭിക്കുന്നതിന് അനുകൂലം, മഴ കുറയുന്നു; തീരുമാനം ചൊവ്വാഴ്ചയെന്ന് ജില്ലാ കളക്ടർ

#Arjunmissing | അര്‍ജുനായുളള തിരച്ചിൽ പുനരാരംഭിക്കുന്നതിന് അനുകൂലം, മഴ കുറയുന്നു; തീരുമാനം ചൊവ്വാഴ്ചയെന്ന് ജില്ലാ കളക്ടർ
Aug 11, 2024 02:04 PM | By VIPIN P V

ബെംഗളൂരു: (truevisionnews.com) ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അര്‍ജുന് വേണ്ടിയടക്കമുളള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ചയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ.

നിലവിൽ വെള്ളത്തിന്റെ അടിയൊഴുക്ക് 5.4 നോട്ട് വേഗതയിലാണ്. ഈ വേഗതയിൽ ഡ്രഡ്ജിംഗോ, ഡൈവിംഗോ സാധ്യമാകില്ല.

പുഴയിലെ ഒഴുക്കിന്റെ വേഗം 3.5 നോട്ട് എങ്കിലുമെത്തിയാൽ ഡ്രഡ്ജിംഗിന് ശ്രമിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ഒരാൾ ഇറങ്ങി തിരയാൻ സുരക്ഷിതമായി 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം.

കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്.

അതിനാൽ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ അടുത്ത നടപടി തീരുമാനിക്കുമെന്നും കളക്ട‍ര്‍ അറിയിച്ചു.

#Favorable #resumption #search #Arjun #rains #subside #DistrictCollector #decision #made #Tuesday

Next TV

Related Stories
മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

Jun 1, 2025 03:27 PM

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി...

Read More >>
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
Top Stories