#WayanadLandslide | ‘അന്ന് രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു’: ദുരന്തമുഖത്തെ അനുഭവം വിവരിച്ച് പ്രധാനമന്ത്രി

#WayanadLandslide | ‘അന്ന് രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു’: ദുരന്തമുഖത്തെ അനുഭവം വിവരിച്ച് പ്രധാനമന്ത്രി
Aug 10, 2024 07:48 PM | By VIPIN P V

കൽപറ്റ: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, ഗുജറാത്തിലെ മച്ചു ഡാം ദുരന്തത്തെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ മോർബി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തം നടന്നത് 1979 ഓഗസ്റ്റ് 11നായിരുന്നു. മച്ചു ഡാം തകർന്ന് മരിച്ചത് ആയിരങ്ങളാണ്.

അന്ന് രാജ്കോട്ട് ജില്ലയിലായിരുന്നു മോർബി. ഇന്ന് മോർബി ഒരു ജില്ലയാണ്. ടൈൽ ഫാക്ടറികളുടെ കേന്ദ്രമാണ് ഇന്ന് മോർബി.

കേരളം ഒറ്റയ്ക്കല്ല, ഒപ്പം രാജ്യമുണ്ട്; പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല: പ്രധാനമന്ത്രി ‘‘വലിയ ദുരന്തത്തെ ഞാനും അടുത്തറിഞ്ഞിട്ടുണ്ട്.

1979ൽ ഗുജറാത്തിലെ മോർബിയിൽ ഡാം തകർന്ന് നിരവധിപേർ മരിച്ചു. വലിയ മഴയിലാണ് ഡാം തകർന്നത്. വെള്ളം ജനവാസമേഖലയിലേക്ക് പാഞ്ഞെത്തി. നിരവധി ആളുകൾ മരിച്ചു.

വീടുകൾക്ക് മുകളിൽ മണ്ണും ചെളിയും അടിഞ്ഞു. രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ അന്ന് ഞാനുമുണ്ടായിരുന്നു.

എനിക്ക് വയനാട്ടിലെ ജനങ്ങളുടെ പ്രയാസം മനസ്സിലാകും. കുടുംബാംഗങ്ങൾ മണ്ണിനടിയിലായവരുടെ ദുഃഖം വലുതാണ്.

സർക്കാർ അവരോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യും’’– പ്രധാനമന്ത്രി പറഞ്ഞു. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കലക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

#rescue #workers #time #PrimeMinister #describing #experience #face #disaster

Next TV

Related Stories
#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

Nov 14, 2024 09:50 PM

#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി...

Read More >>
#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

Nov 14, 2024 09:37 PM

#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും...

Read More >>
 #EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

Nov 14, 2024 09:19 PM

#EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി...

Read More >>
#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

Nov 14, 2024 08:39 PM

#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

സിസിടിവി കാമറകൾ, വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകൾ എന്നിവ പരിശോധിച്ച് ഏറെ പരിശ്രമത്തിന് ഒടുവിലാണ് പ്രതി...

Read More >>
#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

Nov 14, 2024 08:22 PM

#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ...

Read More >>
Top Stories