#WayanadLandslide | ‘അന്ന് രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു’: ദുരന്തമുഖത്തെ അനുഭവം വിവരിച്ച് പ്രധാനമന്ത്രി

#WayanadLandslide | ‘അന്ന് രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു’: ദുരന്തമുഖത്തെ അനുഭവം വിവരിച്ച് പ്രധാനമന്ത്രി
Aug 10, 2024 07:48 PM | By VIPIN P V

കൽപറ്റ: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, ഗുജറാത്തിലെ മച്ചു ഡാം ദുരന്തത്തെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ മോർബി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തം നടന്നത് 1979 ഓഗസ്റ്റ് 11നായിരുന്നു. മച്ചു ഡാം തകർന്ന് മരിച്ചത് ആയിരങ്ങളാണ്.

അന്ന് രാജ്കോട്ട് ജില്ലയിലായിരുന്നു മോർബി. ഇന്ന് മോർബി ഒരു ജില്ലയാണ്. ടൈൽ ഫാക്ടറികളുടെ കേന്ദ്രമാണ് ഇന്ന് മോർബി.

കേരളം ഒറ്റയ്ക്കല്ല, ഒപ്പം രാജ്യമുണ്ട്; പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല: പ്രധാനമന്ത്രി ‘‘വലിയ ദുരന്തത്തെ ഞാനും അടുത്തറിഞ്ഞിട്ടുണ്ട്.

1979ൽ ഗുജറാത്തിലെ മോർബിയിൽ ഡാം തകർന്ന് നിരവധിപേർ മരിച്ചു. വലിയ മഴയിലാണ് ഡാം തകർന്നത്. വെള്ളം ജനവാസമേഖലയിലേക്ക് പാഞ്ഞെത്തി. നിരവധി ആളുകൾ മരിച്ചു.

വീടുകൾക്ക് മുകളിൽ മണ്ണും ചെളിയും അടിഞ്ഞു. രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ അന്ന് ഞാനുമുണ്ടായിരുന്നു.

എനിക്ക് വയനാട്ടിലെ ജനങ്ങളുടെ പ്രയാസം മനസ്സിലാകും. കുടുംബാംഗങ്ങൾ മണ്ണിനടിയിലായവരുടെ ദുഃഖം വലുതാണ്.

സർക്കാർ അവരോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യും’’– പ്രധാനമന്ത്രി പറഞ്ഞു. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കലക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

#rescue #workers #time #PrimeMinister #describing #experience #face #disaster

Next TV

Related Stories
#theft | പിന്നിൽ കുറുവ സംഘം? ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം, തുനിഞ്ഞിറങ്ങി പൊലീസ്

Nov 15, 2024 12:20 AM

#theft | പിന്നിൽ കുറുവ സംഘം? ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം, തുനിഞ്ഞിറങ്ങി പൊലീസ്

കുറുവ സംഘത്തിനായി പൊലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും...

Read More >>
#accident | ചോളവുമായി പോകുകയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

Nov 14, 2024 11:20 PM

#accident | ചോളവുമായി പോകുകയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

തുടർന്ന് നാട്ടുകാരും പൊലീസും അ​ഗ്നിശമനസേനയും സംയുക്തമായാണ് ലോറി ഡ്രൈവറെ...

Read More >>
#Accident | റോഡ് മുറിച്ച് കടക്കവേ അപകടം; അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, പരിക്ക്

Nov 14, 2024 11:17 PM

#Accident | റോഡ് മുറിച്ച് കടക്കവേ അപകടം; അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, പരിക്ക്

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ഉറുകുന്ന് പെട്രോൾ പമ്പിന് മുന്നിൽ അപകടം...

Read More >>
#Shahidamurdercase | 'പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി'; ഷാഹിദ കൊലക്കേസിൽ 58 സാക്ഷികൾ

Nov 14, 2024 10:59 PM

#Shahidamurdercase | 'പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി'; ഷാഹിദ കൊലക്കേസിൽ 58 സാക്ഷികൾ

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും...

Read More >>
#heavyrain | കോഴിക്കോട് കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Nov 14, 2024 10:36 PM

#heavyrain | കോഴിക്കോട് കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി ഷിജിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അജിഷ ,ഉമ കെ വില്ലേജ് ഓഫീസർ ബിജു എന്നിവർ സംഭവസ്ഥലം...

Read More >>
#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 14, 2024 10:12 PM

#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ തമിഴ്‌നാടിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന്‌ മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും...

Read More >>
Top Stories

Entertainment News