താനെ: (truevisionnews.com) മഹാരാഷ്ട്രയിലെ താനെയിലെ ഒരു അപ്പാർട്ട്മെന്റ്റിൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള 60 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ.
മരണത്തിൻ്റെ സമയവും കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ ദുരന്തനിവാരണ സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
രാത്രി 12.26 ന് സിദ്ധേശ്വർ തലോവിനടുത്തുള്ള ഹാൻസ് നഗർ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ മൃതദേഹം കണ്ടതായി പ്രാദേശിക ഫയർ സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചു.
പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും റീജിയണൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ ടീം അംഗങ്ങളും ഉടനെ സംഭവ സ്ഥലത്തെത്തി.
ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ അപ്പാർട്ട്മെൻ്റ് കുത്തിത്തുറന്നിരുന്നു. ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ അയൽവാസികൾ തുറന്നിട്ടിരുന്ന ഫ്ളാറ്റിൽ അഴുകിയ നിലയിലായിരുന്ന മൃതദേഹം കണ്ടെത്തിയത്.
അയൽവാസികളുമായി നടത്തിയ അന്വേഷണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ഇയാൾ മാനസികാരോഗ്യ രോഗിയാണെന്നും അന്വേഷണ ഉദ്യോ ഗസ്ഥൻ വ്യക്തമാക്കി.
വിവരം അറിഞ്ഞ് മിനിറ്റുകൾക്കകം നൗപദ പൊലീസും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
#sixty #year #old #man #bodyfound #decomposing #flat #Police #started #investigation