#iPhone | ഐഫോണ്‍ 15 വാങ്ങാന്‍ ഇതാണ് ടൈം; വമ്പന്‍ ഓഫര്‍, ബാങ്ക് ഡിസ്‌‌കൗണ്ടും ലഭ്യം

#iPhone | ഐഫോണ്‍ 15 വാങ്ങാന്‍ ഇതാണ് ടൈം; വമ്പന്‍ ഓഫര്‍, ബാങ്ക് ഡിസ്‌‌കൗണ്ടും ലഭ്യം
Aug 3, 2024 10:21 AM | By VIPIN P V

മുംബൈ: (truevisionnews.com) ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. ഇതിന് മുമ്പ് ഐഫോണ്‍ 15 വാങ്ങാന്‍ മോഹമുള്ളവര്‍ക്കായി വമ്പിച്ച ഓഫറാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റിന് 79,600 രൂപയാണ് ആമസോണിലെ യഥാര്‍ഥ വില. എന്നാല്‍ 11 ശതമാനം വിലക്കിഴിവില്‍ 70,900 രൂപയേ ഈ ഫോണിന് ഇപ്പോഴുള്ളൂ.

11 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. എസ്‌ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നീല കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റ് ലഭ്യമാണ്. അതേസമയം 89,600 രൂപ യഥാര്‍ഥ വിലയുള്ള 256 ജിബി വേരിയന്‍റിന് ഇപ്പോള്‍ ആമസോണില്‍ 80,900 രൂപയേയുള്ളൂ.

10 ശതമാനം കിഴിവാണ് ഈ വേരിയന്‍റിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനും 4000 രൂപ ഫ്ലാറ്റ് ഓഫറുണ്ട്.

ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഐഫോണ്‍ 15 128 ജിബി വേരിയന്‍റിന് 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. 2x ടെലിഫോട്ടോയോടെ 48 എംപിയുടേതാണ് പ്രധാന ക്യാമറ.

സൂപ്പര്‍-ഹൈ റെസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായകമാകും. 12 എംപിയുടേതാണ് സെല്‍ഫി ക്യാമറ.

20 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്, 16 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്ക്, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലെ, ഫേസ് ഐസി, എ16 ചിപ്പ്, ഐപി 68 റേറ്റിംഗ് എന്നിവയും ഐഫോണ്‍ 15ന്‍റെ പ്രത്യേകതകളാണ്.

ഐഫോണ്‍ 16 സിരീസ് ഈ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ മോഡലുകള്‍.

ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലെയാണ് വരിക എന്നാണ് റിപ്പോര്‍ട്ട്.

#time #buy #iPhone #Huge #offer #bank #discount #available

Next TV

Related Stories
#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Oct 1, 2024 05:09 PM

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ്...

Read More >>
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
Top Stories