കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി
Jun 23, 2025 05:09 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകര ആയഞ്ചേരിയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കണ്ടെത്തി. കോഴിക്കോട് മിഠായി തെരുവിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഒതയോത്ത് അഷ്റഫിന്‍റെ മകൻ റാദിൻ ഹംദാനെ(14) യാണ് ജൂൺ 20തിന് വൈകീട്ടോടെ കാണാതായത്.

ഇന്നലെ മുതൽ തിരച്ചിലിനിറങ്ങിയ കോട്ടപ്പള്ളി സ്വദേശികളായ തമ്പാൻ നാസർ, കരുവാണ്ടി ഷംസു എന്നിവരടങ്ങിയ സംഘം ആണ് റാദിനെ കോഴിക്കോട് നിന്നും കണ്ടെത്തിയത്.  

മിഠായി തെരുവിലൂടെ നടക്കുകയായിരുന്നു റാദിനെ തിരിച്ചറിഞ്ഞ ഷംസു അവനെ പേരെടുത്തു വിളിക്കുകയായൊരുന്നു. ആദ്യം റാദിൻ ഓടിയെങ്കിലും പിന്നാലെ എത്തിയ ഷംസുവും നാസറും കൂടെ കുട്ടിയെ പിടികൂടി. കോഴിക്കോട് പോലിസ് സ്ഥലത്തെത്തി കുട്ടിയെ വടകരയിലേക്ക് കൊണ്ട് പോയി. വടകര സ്റ്റേഷനിൽ നിന്നും വീട്ടുകാർക്ക് കൈമാറും.

വൈകുന്നേരം വീട്ടിൽ നിന്നും വീട്ടുകാരോട് പറയാതെ ഇറങ്ങിയ റാദിൻ കുറ്റ്യാടി എത്തിയതായും അവിടെ നിന്ന് മാനന്തവാടിക്ക് ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാനന്തവാടിയിൽ എത്തിയ ശേഷം അവിടെ അടുത്തുള്ള ഒരു കടയിൽ ബെംഗളൂരു ബസ്സിന്‍റെ സമയം അന്വേഷിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

ഇതിനുശേഷം പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കുട്ടി നിലവിൽ സുരക്ഷിതമാണെന്നും എന്തിനാണ് വീടുവിട്ട് ഇറങ്ങിയതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

RadinHamdan who went missing Vadakara found Kozhikode

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Jun 23, 2025 06:46 PM

ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

അഞ്ചലിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി...

Read More >>
Top Stories