'തോറ്റു പോയാല്‍ നമ്മള്‍ എന്തു ചെയ്യും...? പോരാട്ടം തുടരും, ജയിച്ചാലോ...' ; തിരഞ്ഞെടുപ്പ് പരാജയത്തിൽ കുറിപ്പുമായി കെ.എസ് അരുൺകുമാർ

'തോറ്റു പോയാല്‍ നമ്മള്‍ എന്തു ചെയ്യും...? പോരാട്ടം തുടരും, ജയിച്ചാലോ...' ; തിരഞ്ഞെടുപ്പ് പരാജയത്തിൽ കുറിപ്പുമായി കെ.എസ് അരുൺകുമാർ
Jun 23, 2025 06:25 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. അരുണ്‍കുമാര്‍.

പരാജയത്തെയും പോരാട്ടത്തെയും കുറിച്ച് അര്‍ജന്റീനന്‍ ഗറില്ലാ പോരാളി ചെഗുവേരയും ക്യൂബന്‍ മാര്‍ക്സിസ്റ്റ് വിപ്ലവകാരി ഫിദല്‍ കാസ്ട്രോയും തമ്മിലുള്ള സംഭാഷണമാണ് അരുണ്‍കുമാര്‍ കുറിച്ചത്. പരാജയത്തിലും പോരാട്ടം തുടരുമെന്നാണ് കുറിപ്പില്‍ പറയുന്നത്.

'ഒരിക്കല്‍ ചെഗുവേര ഫിദല്‍ കാസ്ട്രോയോട് ചോദിച്ചു 'ഫിദല്‍ നമ്മള്‍ തോറ്റു പോയാല്‍ എന്തു ചെയ്യും...?'

ഫിദല്‍ മറുപടി പറഞ്ഞു 'പോരാട്ടം തുടരും'

ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോള്‍ നമ്മള്‍ വിജയിച്ചാലോ..?'

ഫിദല്‍ മറുപടി പറഞ്ഞു 'വീണ്ടും പോരാട്ടം തുടരും.'

'അതേ., വീണ്ടും പോരാട്ടം തുടരും..??'

-എന്നായിരുന്നു അരുണ്‍കുമാറിന്റെ കുറിപ്പ്.

ഇടത് സ്വതന്ത്രന്‍ അന്‍വറിന്റെ രാജിയെ തുടര്‍ന്നുണ്ടായ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയമാണ് നേടിയത്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ഷൗക്കത്തിന് 77737 വോട്ടുകളും സ്വരാജിന് 66660 വോട്ടുകളുമാണ് ലഭിച്ചത്. പി.വി അന്‍വറിന് 19760 വോട്ടുകളും ലഭിച്ചു.

cpm reaction nilambur bypoll defeat ks arunkumar facebook post

Next TV

Related Stories
'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

Jul 14, 2025 08:41 PM

'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

പി.കെ. ശശിക്ക് നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാമെന്ന് സന്ദീപ് വാര്യർ....

Read More >>
തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

Jul 14, 2025 07:33 PM

തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍...

Read More >>
'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

Jul 14, 2025 02:09 PM

'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

പി ജെ കുര്യനെതിരെയുള്ള യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്....

Read More >>
'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

Jul 14, 2025 11:01 AM

'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിലുറച്ച് മുതിര്‍ന്ന നേതാവ് പി ജെ...

Read More >>
'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

Jul 13, 2025 12:05 PM

'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
Top Stories

Entertainment News

//Truevisionall