അശ്രദ്ധ ജീവനെടുത്തു, ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം

അശ്രദ്ധ ജീവനെടുത്തു, ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം
Jun 23, 2025 05:00 PM | By VIPIN P V

കൊച്ചി : ( www.truevisionnews.com ) ലോറിയില്‍ നിന്നിറക്കുന്നതിനിടെ പുത്തന്‍ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു. കാറിനടിയില്‍പ്പെട്ട് ഷോറൂമിലെ ജീവനക്കാരന് ദാരുണാന്ത്യം. കാറിറക്കിയ യൂണിയന്‍കാരനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.

രണ്ട് കൂറ്റന്‍ ലോറിയിലാണ് പുത്തന്‍ റെയ്ഞ്ച് റോവര്‍ കാറുകളുടെ ലോഡെത്തിയത്. കാറുകള്‍ ലോറികളില്‍ നിന്ന് യാര്‍ഡിലേക്ക് നീക്കം ചെയ്യാന്‍ പതിവുപോലെ യൂണിയന്‍കാരെ ചുമതലപ്പെടുത്തി. വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ ഒപ്പം ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്‍റണി സേവ്യറുമുണ്ടായിരുന്നു.

രണ്ട് യൂണിയന്‍കാരില്‍ ഒരാളായ അന്‍ഷാദ് ഡ്രൈവറായും രണ്ടാമന്‍ അനീഷ്, റോഷനോടൊപ്പം ലോറിക്ക് പുറത്ത് റോഡിലും നിലയുറപ്പിച്ചു.

അപകടം ഇങ്ങനെ

ലോറിക്കുള്ളില്‍ നിന്ന് റിവേഴ്സെടുത്ത് റെയിലിലൂടെ കാര്‍ താഴെയ്ക്ക് ഇറക്കുന്നതിനിടെ അന്‍ഷാദിന് കാറിന്‍റെ നിയന്ത്രണം വിട്ടു. ബ്രേക്ക് ചവിട്ടുന്നതിന് മുന്‍പ് തന്നെ നിമിഷം നേരംകൊണ്ട് കാര്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങി. ലോറിയില്‍ നിന്ന് കുതിച്ചുചാടിയ കാര്‍ പുറത്ത് റോഡില്‍ നിന്നിരുന്ന അനീഷിന്റേയും റോഷന്റേയും നേര്‍ക്കാണ് കുതിച്ചെത്തിയത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുന്‍പ് കാര്‍ റോഷന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി.

നിയന്ത്രണംവിട്ട കാര്‍ യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയില്‍ ഇടിച്ചു നിന്നു. ഇവിടംകൊണ്ട് ഒതുങ്ങിയില്ല അപകടം. പിന്നീട് മുന്നോട്ടുകുതിച്ച് റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളും ഇടിച്ച് തെറിപ്പിച്ചാണ് കാര്‍ നിന്നത്. റോഷനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷിന‍് നെറ്റിയിലും കൈക്കും പരുക്കേറ്റു.

kochi chalikkavattom range rover accident one died

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories

//Truevisionall