ന്യൂഡല്‍ഹി: ( www.truevisionnews.com ) ബിജെപി എംഎല്‍എയ്ക്ക് സീറ്റ് ഒഴിഞ്ഞ് നല്‍കാത്തതിന് വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ജൂണ്‍ 19-ാം തീയതി ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിന്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ ദാദാഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമായ രാജീവ് സിങ്ങിന് സീറ്റ് മാറിനല്‍കാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ അനുയായികളായ ബിജെപി പ്രവര്‍ത്തകര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ എംഎല്‍എയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
.gif)

ഭാര്യയ്ക്കും മകനുമൊപ്പം നിയമസഭാ മണ്ഡലത്തിലേക്കുള്ള യാത്രയിലായിരുന്നു രാജീവ് സിങ്. ഭാര്യയ്ക്കും മകനും രാജീവ് സിങ്ങിന്റെ സീറ്റിന് മുന്നിലുള്ള നിരയിലുള്ള സീറ്റിലാണ് ഇരിക്കാനുള്ള ഇടംലഭിച്ചത്. രാജ് പ്രകാശ് എന്ന യാത്രക്കാരനായിരുന്നു രാജീവ് സിങ്ങിന്റെ ഭാര്യയും മകനും ഇരുന്ന സീറ്റിനടുത്ത് ഇരുന്നിരുന്നത്.
എംഎല്‍എ, രാജ് പ്രകാശിനെ സമീപിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പമിരിക്കാന്‍ സീറ്റ് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, രാജീവ് സിങ്ങിന്റെ ആവശ്യം ഇയാള്‍ അനുസരിച്ചില്ല.ട്രെയിന്‍ ഝാന്‍സി റെയിവേ സ്റ്റേഷനിലെത്തിയപ്പോള്‍ ഏതാനും ആളുകള്‍ ട്രെയിനില്‍ കയറുകളും ഇവര്‍ രാജ് പ്രകാശിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ രാജിന് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ യാത്രക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് എംഎല്‍എ രാജീവ് സിങ് പരാതി നല്‍കിയിട്ടുണ്ട്. ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരന്‍ മോശം പ്രവൃത്തി കാണിച്ചെന്നും എതിര്‍ത്തപ്പോള്‍ തന്നോടും കുടുംബത്തോടും അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
BJP workers beat passenger Vande Bharat for not giving up seat MLA
