#TheBusinessClub | വയനാട് ദുരന്തം: വീട് നിർമിക്കാൻ മൂന്ന് കോടി വാഗ്ദാനവുമായി കോഴിക്കോട്ടെ ദി ബിസിനസ് ക്ലബ്

#TheBusinessClub | വയനാട് ദുരന്തം: വീട് നിർമിക്കാൻ മൂന്ന്  കോടി വാഗ്ദാനവുമായി  കോഴിക്കോട്ടെ  ദി ബിസിനസ് ക്ലബ്
Aug 2, 2024 05:27 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് വയനാട്ടിൽ പ്രളയ ബാധിതരായവരുടെ കണ്ണീരൊപ്പൊൻ ഒരുങ്ങുന്നു.

പ്രാഥമിക ഘട്ടത്തിൽ വീട് നഷ്ടപ്പെട്ട 40 പേർക്ക് വീട് നിർമ്മിക്കാനാണ് തീരുമാനം .ആദ്യ ഘഡുവായി 3 കോടി ചിലവഴിക്കും. ഇതിനായി ടി ബി സി വയനാട് റസ്ക്യൂ കമ്മിറ്റി രൂപീകരിച്ചു.

ഇത് സംബന്ധിച്ച് ഇന്നലെ പ്രത്യേക യോഗം വൈ എം സി എ കോസ് റോഡ് മറീന റസിഡൻസിയിൽ ചേർന്നു. ടി ബി സി പ്രസിഡൻ്റ് എ കെ ഷാജി (മൈജി) അധ്യക്ഷത വഹിച്ചു.

തിരച്ചിൽ പൂർണമാകുന്ന മുറയ്ക്ക് വീട് നഷ്ടപ്പെട്ടവരുടെ യഥാർത്ഥ ചിത്രം സംസ്ഥാന സർക്കാറിന് ലഭിക്കും . ഇതിന് ശേഷം ടി ബി സി നിർമ്മിക്കുന്ന വീട് സംബന്ധിച്ചുള്ള വിവരങ്ങൾ വയനാട് ജില്ലാ കളക്ടറെ ധരിപ്പിക്കും.

" ഭക്ഷണം , വസ്ത്രം മറ്റ് അവശ്യ സാധനങ്ങൾ നാടിൻ്റ നാനാ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസ്ഥ മാറി സുരക്ഷിതമായ ഇടം കണ്ടെത്തണമെന്ന ആവശ്യം ഉയരും .

സർക്കാറിന്റെയോ മറ്റ് സന്നദ്ധ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥലം സൗജന്യമായി അനുവദിച്ചു കിട്ടുന്നതോടെ വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിച്ച് സർക്കാർ നിർദ്ദേശിക്കുന്നവർക്ക് കൈമാറും - ടി ബി സി പ്രസിഡൻ്റ് എ കെ ഷാജി പറഞ്ഞു.

സമാന മനസ്ക്കരെ ചേർത്ത് പിടിച്ച് വാഗ്ദാനം ചെയ്തതിലും കൂടുതൽ വീടുകൾ (പറ്റുമെങ്കിൽ 100 വീടുകൾ വരെ ) നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടി ബി സി ജനറൽ സെക്രട്ടറിയും പദ്ധതിയുടെ ജനറൽ കൺവീനറുമായ മെഹറൂഫ് മണലൊടി (ജി-ടെക് )പറഞ്ഞു.

വിലങ്ങാട് മണ്ണിടിച്ചിലിൽ ദുരിതം നേരിട്ട കച്ചവടക്കാർക്ക് കെട്ടിടം നിർമിക്കാൻ സഹായം നൽകുമെന്ന് മുൻ പ്രസിഡന്റ്‌ കൂടിയായ ട്രഷറർ കെ വി സക്കീർ ഹുസൈൻ (മെർമർ ഇറ്റാലിയ) പറഞ്ഞു.

എ കെ ഫൈസൽ മലബാർ ഗോൾഡ് ( പദ്ധതി ചെയർമാൻ ) , ഷുക്കൂർ കിനാലൂർ , ജലീൽ മെറാൾഡ (പദ്ധതി വൈസ് ചെയർമാൻമാർ),ആർ ജലീൽ മലബാർ ഗോൾഡ്' ( ടി ബി സി ചാരിറ്റി ക്യാബിനറ്റ് ചെയർമാൻ) , എം മുജീബ് റഹ്മാൻ എമിൻ ഗോൾഡ്, സന്നാഫ് പാലക്കണ്ടി ( ക്യാബിനറ്റ് സെക്രട്ടറിമാർ ) ഉൾപ്പെട്ടതാണ് കമ്മിറ്റി . കമ്മിറ്റി ഇതിനായി പ്രത്യേക ബാങ്ക് എക്കൗണ്ടും ആരംഭിച്ചു.

#Wayanad #Tragedy #To #build #house #3 #crores #promise#Kozhikode #The #Business #Club

Next TV

Related Stories
യൂറോഗ്രിപ്പ് യുഎസ്എ ഇരുചക്ര വാഹന ടയർ വിപണിയിലേക്ക്

Feb 7, 2025 03:43 PM

യൂറോഗ്രിപ്പ് യുഎസ്എ ഇരുചക്ര വാഹന ടയർ വിപണിയിലേക്ക്

യൂറോഗ്രിപ്പിൻ്റെ ഇരുചക്ര വാഹന ടയർ ശ്രേണിയുടെ യുഎസ്എയിലെ ആദ്യ...

Read More >>
ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

Feb 6, 2025 09:55 PM

ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഫിസ്, റീറ്റെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികച്ച പ്രകടനമാണ് കൊച്ചി...

Read More >>
മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

Feb 6, 2025 08:12 PM

മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്....

Read More >>
 ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

Feb 6, 2025 12:31 PM

ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

കയറ്റുമതി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളർച്ച...

Read More >>
ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

Feb 5, 2025 01:40 PM

ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

ഇദ്ദേഹം യു എസ് അക്കൗണ്ടിങ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഈ മേഖലയിൽ 9 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുമുണ്ട്....

Read More >>
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്ലീപ്പർ എസി ബസ് പുറത്തിറക്കി ന്യൂഗോ

Feb 4, 2025 04:41 PM

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്ലീപ്പർ എസി ബസ് പുറത്തിറക്കി ന്യൂഗോ

ഇന്ത്യയിലുടനീളമുള്ള പ്രധാന റൂട്ടുകളിൽ വിന്യസിക്കുന്നതോടെ, സ്ലീപ്പർ ബസ് വിപണിയുടെ ഒരു പ്രധാന പങ്ക് പിടിച്ചെടുക്കാൻ ന്യൂഗോ...

Read More >>
Top Stories