#WayanadMudflow | വയനാട് ഉരുൾപൊട്ടൽ ദുരന്തം: അഞ്ച് കോടി അനുവദിച്ച് സ്റ്റാലിൻ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തമിഴ്നാട്ടിൽനിന്ന് പ്രത്യേകസംഘം

#WayanadMudflow | വയനാട് ഉരുൾപൊട്ടൽ ദുരന്തം: അഞ്ച് കോടി അനുവദിച്ച് സ്റ്റാലിൻ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തമിഴ്നാട്ടിൽനിന്ന് പ്രത്യേകസംഘം
Jul 30, 2024 02:47 PM | By VIPIN P V

ചെന്നൈ: (truevisionnews.com) വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുവദിച്ചു.

മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും.

ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും.

അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

അതെസമയം വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ 83 ആയി. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു.

ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 25 മൃതദേഹങ്ങളാണ്.

ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്.

അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്.

#Wayanad #landslide #disaster #Stalin #sanctioned #five #crores #Special #team #TamilNadu #relief #work

Next TV

Related Stories
#Manipur | മണിപ്പൂർ സംഘർഷം നിയന്ത്രിക്കാൻ ബിജെപി സർക്കാർ പരാജയപ്പെട്ടു; പിന്തുണ പിൻവലിച്ച് എൻപിപി

Nov 17, 2024 07:36 PM

#Manipur | മണിപ്പൂർ സംഘർഷം നിയന്ത്രിക്കാൻ ബിജെപി സർക്കാർ പരാജയപ്പെട്ടു; പിന്തുണ പിൻവലിച്ച് എൻപിപി

ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ്...

Read More >>
#Hospitalfire |  ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

Nov 17, 2024 05:25 PM

#Hospitalfire | ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

അപകടത്തിന് കാരണം സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്. അടിയന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ്...

Read More >>
#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ

Nov 17, 2024 05:10 PM

#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ

രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം ഐ.സി.യു ബെഡിൽ തന്നെ...

Read More >>
#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു

Nov 17, 2024 03:46 PM

#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു

അതേ സമയം ഒരാളുടെ ജീവനെടുത്ത ദുരന്തത്തില്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതില്‍...

Read More >>
#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

Nov 17, 2024 02:46 PM

#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

നീന്തൽ കുളത്തിലിറങ്ങിയപ്പോൾ യുവതികൾ അപകടത്തിൽ...

Read More >>
Top Stories