#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ

#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ
Nov 17, 2024 05:10 PM | By Susmitha Surendran

പട്ന: (truevisionnews.com)  ചികിത്സയിലിരിക്കെ മരിച്ചയാളുടെ കണ്ണ് കാണാതായി. ഫന്തൂഷ് എന്നയാളുടെ മൃതദേഹത്തിൽ നിന്നാണ് കണ്ണ് കാണാതായത്.

പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രി അധികൃതർ അനുവാദം കൂടാതെ അവയവം നീക്കിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് മൃതദേഹത്തിൽ നിന്ന് കണ്ണ് എലി കരണ്ടതാവാം എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അജ്ഞാതരുടെ വെടിയേറ്റ് നവംബർ 14നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നവംബർ 15 ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിനെ ഐ.സി.യുവിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാത്രിയോടെ ഇയാൾമരണത്തിന് കീഴടങ്ങുകയായിരുന്നു. രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം ഐ.സി.യു ബെഡിൽ തന്നെ സൂക്ഷിച്ചു.

ശനിയാഴ്ച രാവിലെ മൃതദേഹത്തിൽ ഇടത് കണ്ണ് കാണാനില്ലെന്ന് കുടുംബം കണ്ടെത്തി. യുവാവിനെ കിടത്തിയ കിടക്കയ്ക്ക് സമീപത്ത് നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സംഭവത്തിൽ നാലംഗ സംഘം അന്വേഷണം നടത്തുമെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാർ അറിയിച്ചു. മൃതദേഹത്തിൽ നിന്ന് കണ്ണ് ആരെങ്കിലും നീക്കിയതാണോയെന്നും എലി കരണ്ടതാണോയെന്നതും സംഘം പരിശോധിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വിശദമാക്കി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.


#During #treatment #eye #deceased #disappeared.

Next TV

Related Stories
#Manipur | മണിപ്പൂർ സംഘർഷം നിയന്ത്രിക്കാൻ ബിജെപി സർക്കാർ പരാജയപ്പെട്ടു; പിന്തുണ പിൻവലിച്ച് എൻപിപി

Nov 17, 2024 07:36 PM

#Manipur | മണിപ്പൂർ സംഘർഷം നിയന്ത്രിക്കാൻ ബിജെപി സർക്കാർ പരാജയപ്പെട്ടു; പിന്തുണ പിൻവലിച്ച് എൻപിപി

ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ്...

Read More >>
#Hospitalfire |  ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

Nov 17, 2024 05:25 PM

#Hospitalfire | ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

അപകടത്തിന് കാരണം സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്. അടിയന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ്...

Read More >>
#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു

Nov 17, 2024 03:46 PM

#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു

അതേ സമയം ഒരാളുടെ ജീവനെടുത്ത ദുരന്തത്തില്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതില്‍...

Read More >>
#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

Nov 17, 2024 02:46 PM

#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

നീന്തൽ കുളത്തിലിറങ്ങിയപ്പോൾ യുവതികൾ അപകടത്തിൽ...

Read More >>
#Vandebharat |  വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ സാമ്പാറിൽ പ്രാണി; പ്രതികരിച്ച് റെയിൽവേ

Nov 17, 2024 12:05 PM

#Vandebharat | വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ സാമ്പാറിൽ പ്രാണി; പ്രതികരിച്ച് റെയിൽവേ

അന്വേഷണത്തിലാണ് ഭക്ഷ്യപാക്കറ്റിന്റെ മൂടിയിലാണ് പ്രാണി കുടുങ്ങിയിരുന്നതെന്ന് കണ്ടെത്തിയത്....

Read More >>
#accident |   സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ്  അ​പ​കടം, 20 വിദ്യാർത്ഥി​ക​ൾ​ക്ക് പ​രി​ക്ക്

Nov 17, 2024 09:49 AM

#accident | സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് അ​പ​കടം, 20 വിദ്യാർത്ഥി​ക​ൾ​ക്ക് പ​രി​ക്ക്

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ...

Read More >>
Top Stories