#accident | ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, പിന്നാലെ ഡ്രൈവര്‍ താഴെ വീണു, ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

#accident |  ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, പിന്നാലെ ഡ്രൈവര്‍ താഴെ വീണു, ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Nov 17, 2024 08:20 PM | By Athira V

എറണാകുളം : ( www.truevisionnews.com ) പത്തടിപ്പാലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. വൈകിട്ട് ആറരയോട് കൂടിയാണ് അപകടമുണ്ടായത്.

ആലുവയിൽ നിന്നും തോപ്പുംപടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ ബൈക്ക് യാത്രികൻ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ ഡ്രൈവര്‍ സീറ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു.

ഇതോടെ നിയന്ത്രണം വിട്ട് ബസ് ഡിവൈഡറിലൂടെ കയറി എതിര്‍ദിശയിലേക്ക് പോയി. ഇതിനിടയിൽ ഡ്രൈവര്‍ നിയന്ത്രണം ഏറ്റെടുത്താണ് വലിയ അപകടമൊഴിവാക്കിയതെന്നും യാത്രക്കാര്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ബസിൽ 20ലധികം യാത്രക്കാരാണുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ സീറ്റിൽ നിന്ന് ബസിനുള്ളിലേക്ക് വീണതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

നിയന്ത്രണം വിട്ട ബസ് ഡിവൈഡർ മറികടന്ന് എതിർ ദിശയിലേക്ക് കടന്ന ശേഷം പരസ്യ ബോർഡിലും മരത്തിലുമിടിച്ചു നിൽക്കുകയായിരുന്നു. ഇതേ സമയം പുറകിലെത്തിയ കാർ ബസിലിടിച്ചുകയറി. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കനുഭവപ്പെട്ടു.



#bus #swerved #bike #side #driver #fell #down #bus #went #out #of #control #accident #happened #Two #people #were #injured

Next TV

Related Stories
#accident | കോഴിക്കോട് -വടകര ദേശീയപാതയിൽ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്

Nov 17, 2024 10:00 PM

#accident | കോഴിക്കോട് -വടകര ദേശീയപാതയിൽ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് മെറ്റൽ കയറ്റി പ്പോവുകയായിരുന്ന ലോറിയാണ്...

Read More >>
#arrest | ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

Nov 17, 2024 09:42 PM

#arrest | ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

പരാതിക്കാരൻ്റെ പട്ടാമ്പിയിലുള്ള മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് എട്ട് തവണകളായി 4,50,000 രൂപ കൈപറ്റിയെങ്കിലും ഇയാൾ നികുതി...

Read More >>
#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

Nov 17, 2024 09:32 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു...

Read More >>
#accident |  ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Nov 17, 2024 09:25 PM

#accident | ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

Nov 17, 2024 09:24 PM

#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു....

Read More >>
Top Stories