#uchilikkuthumedu | വിദൂര ദൃശ്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളെ കാത്ത്‌ ഉച്ചിലുകുത്തുമേട്‌

#uchilikkuthumedu | വിദൂര ദൃശ്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളെ കാത്ത്‌ ഉച്ചിലുകുത്തുമേട്‌
Nov 17, 2024 08:41 PM | By Jain Rosviya

(truevisionnews.com)കാഴ്‌ചയുടെ വിശേഷങ്ങളുമായി സഞ്ചാരികളെ കാത്ത്‌ ഉച്ചിലുകുത്തുമേട്‌.

പ്രകൃതിയുടെ ശാന്തവും വന്യവുമായ അവസ്ഥാഭാവങ്ങൾ ആസ്വദിക്കാം. ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടിക്കടുത്ത്‌ മതികെട്ടാൻ നാഷണൽ പാർക്കിന്റെ ഭാഗമാണീ ആസ്വാദ്യകേന്ദ്രം.

കുത്തനെ ആയിരം അടിതാഴ്ച്ചയുള്ള പാറയുടെമേൽ കയറിയാൽ തമിഴ്നാടിന്റെ വിദൂരദൃശ്യഭംഗി ആസ്വദിക്കാം.

അതിശക്തിയായി വീശുന്ന തണുത്ത കാറ്റും ഇളംമഞ്ഞുമെല്ലാം പുത്തൻഅനുഭവം സമ്മാനിക്കുന്നു.

ശാന്തൻപാറയിൽനിന്നും എട്ടുകിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശംകൂടിയാണ്‌. എത്താൻ കുറച്ച് കഷ്ടപ്പെടണം.

പേത്തൊട്ടിയിൽ നിന്നും നാല്‌ കിലോമീറ്റർ ഓഫ് റോഡാണ്‌. പിന്നെ ഒരുമണിക്കൂർ കുത്തനെയുള്ള കയറ്റം. ശ്രമകരമായി നടന്നാൽ മാത്രമെ ദൃശ്യങ്ങൾ കാണാൻ സാധിക്കുകയുള്ളു.

കാട്ടിലൂടെ നടക്കുമ്പോൾ ചിലപ്പോൾ ആന, മാൻ, പാമ്പ്‌, കാട്ടുപന്നികൾ, പിന്നെ നിറയെ ചിത്ര ശലഭങ്ങൾ എന്നിവയെല്ലാം കാണാനാവുമെന്നതും അത്യപൂർവമാണ്‌.

കാട്ടുവഴികൾ താണ്ടി മലമുകളിൽ എത്തി താഴേയ്‌ക്കുള്ള കാഴ്‌ച പേടിപ്പെടുത്തിയേക്കാം. സഹസിക സഞ്ചാരികൾക്ക്‌ ഏറെ ഇഷ്ട വിനോദ സഞ്ചാര മേഖലകൂടിയാണിത്‌.

സഞ്ചാര ഭൂപടത്തിൽ ഇതേവരെ ഇടംനേടിയിട്ടില്ലാത്തതിനാൽ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളും ഇല്ല. സൗകര്യം ഒരുക്കിയാൽ നിരവധി സഞ്ചാരികൾക്ക്‌ എത്താനാവും.


#enjoy #beauty#distant #scenery #wait #tourists

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
Top Stories