#health | ഭക്ഷണം കഴിച്ചതിനുശേഷം ഇഞ്ചി വെള്ളം കുടിക്കൂ, ഗുണങ്ങളിതാണ്

#health | ഭക്ഷണം കഴിച്ചതിനുശേഷം ഇഞ്ചി വെള്ളം കുടിക്കൂ, ഗുണങ്ങളിതാണ്
Jul 29, 2024 06:55 AM | By Susmitha Surendran

(truevisionnews.com)  നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇഞ്ചി വെള്ളത്തില്‍ വിറ്റാമിന് സി,ബി6, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി വെള്ളം ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ദഹനക്കേട്, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ ദഹന പ്രശ്നങ്ങളെ തടയാന്‍ ഇത് സഹായിക്കും.

അസിഡിറ്റി, ഛര്‍ദ്ദി, ഓക്കാനം,വയറിളക്കം, ക്ഷീണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ഇഞ്ചി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി.

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിനായി രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കാം.

കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിച്ചേക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടിക്കാവുന്ന ഒരു പാനീയം കൂടിയാണ് ഇഞ്ചി വെള്ളം.

ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Drink #ginger #water #after #meals #beneficial

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 10:02 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
Top Stories