#ac | എ.സിയില്‍ ഉറങ്ങുന്നവരോണോ നിങ്ങള്‍: അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

#ac | എ.സിയില്‍ ഉറങ്ങുന്നവരോണോ നിങ്ങള്‍: അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
Jul 29, 2024 06:39 AM | By Susmitha Surendran

(truevisionnews.com) എന്തൊരു ചൂട് എന്ന് പറഞ്ഞ് സംഭാഷണം തുടങ്ങിയിരുന്ന കാലമായിരുന്നു ഒരു മാസം മുമ്പ് വരെ. കാലവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമായി അസഹനീയ ഉഷ്ണതരംഗമാണ് മനുഷ്യരാശി നേരിടുന്നതെന്ന യു.എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് പ്രഖ്യാപിച്ചതും അടുത്തിടെയാണ്.

ചൂടിനെ മറികടക്കാന്‍ എ.സി ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. രാജ്യത്ത് മൊത്തം വില്‍ക്കുന്ന എ.സി കളില്‍ ഏഴ് ശതമാനം കേരളത്തിന്റെ സംഭവനയാണെന്നാണ് കണക്കുകൾ.

എന്നാല്‍ ശരിയായല്ല എ.സി ഉപയോഗമെങ്കില്‍ ആരോഗ്യത്തിന് നന്നല്ല. ദീർഘമായ സമയം എ.സി ഓണാക്കി ഉറങ്ങുന്നത് ആരോഗ്യകരമല്ല. എ.സി ഓണാക്കി ഉറങ്ങുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

എ.സി അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയ്ക്കുന്നു. കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടുകയും കണ്ണുകളില്‍ വരള്‍ച്ച, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

അലസത

തണുത്ത താപനില ശരീരത്തിലെ മെറ്റബോളിസത്തിൻ്റെ നിരക്ക് കുറയ്ക്കുന്നു. ഇത് ശരീരത്തിലെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ക്ഷീണത്തിനും മയക്കത്തിനും കാരണവുമായേക്കാം.

നിര്‍ജ്ജലീകരണം

ജലാംശം കുറഞ്ഞ അന്തരീക്ഷത്തിൽ ശരീരത്തിലേക്കെത്തുന്ന വെള്ളത്തിൻ്റെ അളവ് കുറയുകയാണെങ്കിൽ നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം.

തലവേദന

പെട്ടെന്നുള്ള താപവ്യതിയാനങ്ങള്‍ തലവേദനയ്ക്കും സൈനസിനും കാരണമായേക്കാം.

അലര്‍ജികളും ആസ്ത്മയും

എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങളിൽ പൊടി, പൂമ്പൊടി, പൂപ്പല്‍ എന്നിവ അടിഞ്ഞുകൂടാൻ ഇടയുണ്ട്.. കൃത്യമായി എ.സി വൃത്തിയാക്കിയില്ലെങ്കിൽ ഇത് അലർജിയുണ്ടാകുന്നതിന് കാരണമാകാം.

ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനായി ഈ ശ്രദ്ധിക്കാം

എ.സി. മുറിയില്‍ കഴിയുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. ഇത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മവരള്‍ച്ച തടയാനാകും.

വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്നത് വരെ കാത്തിരിക്കരുത്. എ.സി. മുറിയില്‍ മിക്കപ്പോഴും ദാഹം തോന്നണമെന്നില്ല. എ.സി. ഉപയോഗിക്കുമ്പോള്‍ മുറിയിലെ താപനില അനുയോജ്യമായ തരത്തില്‍ ക്രമീകരിക്കുക.

എയര്‍ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി ക്രമപ്പെടുത്തണമെന്ന് നേരത്തെ ഊര്‍ജമന്ത്രാലയം നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇത് ഊര്‍ജലാഭം മാത്രമല്ല ആരോഗ്യത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍.

മനുഷ്യ ശരീരോഷ്മാവ് 36 നും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇതിനോട് അനുയോജ്യമായ തരത്തില്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത്. എ.സി. മുറിയില്‍ പേപ്പറുകളും മറ്റും കൂട്ടിയിടരുത്.

ഇതില്‍ പൊടിപിടിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടാന്‍ ഇടയുണ്ട്. എ.സിയുടെ ഫില്‍ട്ടറുകള്‍ ആറുമാസത്തിലൊരിക്കല്‍ വൃത്തിയാക്കണം. പൊടി തങ്ങിനിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാകും.

ചര്‍മത്തിന് വരള്‍ച്ചയുണ്ടായി ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ഒഴിവാക്കി ഡോക്ടറുടെ നിര്‍ദേശപ്രകാരം അനുയോജ്യമായ മോയ്‌സ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുക.

#AC #sleeper #You #probably #know #these #things

Next TV

Related Stories
#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

Nov 19, 2024 09:05 PM

#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

തലയിൽ താരൻ ഉള്ളവരാണോ നിങ്ങൾ . എങ്കിൽ ഇനി മുതൽ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ...

Read More >>
#health |  സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

Nov 18, 2024 07:45 PM

#health | സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന...

Read More >>
#health |  ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

Nov 18, 2024 07:41 PM

#health | ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ...

Read More >>
#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന്  ശ്രദ്ധിക്കാം....

Nov 13, 2024 09:03 PM

#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം....

സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ ദാമ്പത്യജീവിതത്തിനു...

Read More >>
#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

Nov 12, 2024 04:07 PM

#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

ഇനി മറ്റൊന്നും ഉപയോഗിച്ചില്ലെങ്കിലും ലിപ്സ്റ്റിക്ക് മാത്രമിട്ടാൽ മുഖത്തിന് ഒരു ബ്രൈറ്റ്‌നെസ് ലഭിക്കുകയും...

Read More >>
#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

Nov 9, 2024 05:10 PM

#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ച് നോക്കിയാലോ...

Read More >>
Top Stories