#straydogattack | വടകര നഗരമധ്യത്തിൽ വീണ്ടും തെരുവുനായ് ആക്രമണം; വികലാംഗനടക്കം മൂന്ന് പേർ ചികിത്സയിൽ

#straydogattack | വടകര നഗരമധ്യത്തിൽ വീണ്ടും തെരുവുനായ് ആക്രമണം; വികലാംഗനടക്കം മൂന്ന് പേർ ചികിത്സയിൽ
Jul 24, 2024 10:08 PM | By VIPIN P V

വടകര : (truevisionnews.com) വടകര നഗരമധ്യത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം.

താഴെഅങ്ങാടി വലിയവളപ്പിൽ നിന്നും അഴിത്തല സ്വദേശികളായ പുല്ലന്റവിട കുനുപ്പാത്തു, മുസല്യരവിട പുതിയപുരയിൽ മഹമൂദ് വലിയവളപ്പ് സ്വദേശി ഫൈസൽ എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവ് നായയുടെ കടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റവർ ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

നഗരസഭയുടെ തെരുവ് നായ വന്ധീകരണവും എബിസി പദ്ധതിയും അവതാളത്തിലായതും ജനങ്ങളുടെ സൈര്വജീവിതം തടസ്സപെടുത്തുന്ന തെരുവ് നായകളെ നിയന്ത്രിക്കാൻ സാധിക്കാത്തതും ആരോഗ്യവിഭാഗത്തിന്റെയും വെറ്റനറി വിഭാഗത്തിന്റെയും പിടിപ്പുകേടാണ്.

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും വാർഡ് കൗൺസിലർ പി റൈഹാനത്തിന്റെ വീട്ടിൽ കയറി മൂന്ന് വയസ്സുകാരിയായ പിഞ്ചുബാലികയെ തെരുവ് നായ കടിച്ചിട്ടും യാതൊരുവിധ ഗൗരവവും കാണിക്കാതെ തെരുവുനായകൾക്ക് സ്വൈരവിഹാരം ഒരുക്കുന്ന നടപടി നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് പതിവായിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് നഗരസഭ യുഡിഎഫ് കൗൺസിൽ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി.

ഇതിനെതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും യോഗത്തിൽ സംസാരിച്ച വികെ അസീസ്, പിവി ഹാഷിം, പികെസി അഫ്സൽ, സികെ പ്രദീഷൻ, എന്നിവർ പറഞ്ഞു.

#Another #straydogattack #Vadakara #city #center #Three #people #including #disabled #person #under #treatment

Next TV

Related Stories
തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

Jun 21, 2025 11:02 PM

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന്...

Read More >>
കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

Jun 21, 2025 10:38 PM

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണു ഗൃഹനാഥൻ...

Read More >>
സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Jun 21, 2025 09:42 PM

സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം...

Read More >>
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
Top Stories

Entertainment News