(truevisionnews.com)ഡെങ്കിപ്പനി ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന ഒരു രോഗമാണ് ഡിമെൻഷ്യ.
ഡെങ്കിപ്പനി ബാധിച്ചവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 2.23 മടങ്ങ് കൂടുതലാണെന്ന് 2021-ൽ ജേണൽ ഓഫ് ഇൻഫെക്ഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
ഈ മഴക്കാലത്ത് പ്രധാനമായി പേടിക്കേണ്ട രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ട് തരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്.
ഡെങ്കിപ്പനി ഏറെ അപകടകാരിയാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ചിലപ്പോൾ അവ കൂടുതൽ ഗുരുതരമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. രോഗംബാധിച്ച് കഴിഞ്ഞാൽ കടുത്ത പനി, തലവേദന ക്ഷീണം, സന്ധി വേദന തുടങ്ങിയവ അനുഭവപ്പെടാം.
ഡെങ്കിപ്പനി തലച്ചോറിനെയും ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു. പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു 4 മുതൽ 10 ദിവസങ്ങൾക്ക് ശേഷം ലക്ഷണങ്ങൾ പ്രകടമാകാം. എൻസെഫലോപ്പതിയും എൻസെഫലൈറ്റിസും ഡെങ്കിയുടെ ഏറ്റവും സാധാരണമായ ന്യൂറോളജിക്കൽ സങ്കീർണതകളാണ്
അവയുടെ വ്യാപനം 0.5 മുതൽ 6.2 ശതമാനം വരെയാണെന്ന് 2022-ൽ കറൻ്റ് ന്യൂറോളജി ആൻഡ് ന്യൂറോ സയൻസ് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഡെങ്കിപ്പനി ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന ഒരു രോഗമാണ് ഡിമെൻഷ്യ. ഡെങ്കിപ്പനി ബാധിച്ചവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 2.23 മടങ്ങ് കൂടുതലാണെന്ന് 2021-ൽ ജേണൽ ഓഫ് ഇൻഫെക്ഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
ഡെങ്കിപ്പനിയുടെ ന്യൂറോളജിക്കൽ സങ്കീർണതകൾ ഒഴിവാക്കാൻ ഡെങ്കിപ്പനി അണുബാധയെ ആദ്യം തടയേണ്ടത് പ്രധാനമാണ്.കൊതുകിനെ അകറ്റുന്ന മരുന്ന് ഉപയോഗിക്കുക, മുഴുവനും മൂടുന്ന വസ്ത്രം ധരിക്കുക, കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവ ശ്രദ്ധിക്കുക.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
കടുത്ത പനി
തലവേദന
ബോധക്ഷയം
കണ്ണുകൾക്ക് പിന്നിൽ വേദന
കടുത്ത ശരീര വേദന
ഓക്കാനം
ക്ഷീണം
എങ്ങനെ പ്രതിരോധിക്കാം?
1. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക.
2. ടാങ്കുകൾ അടച്ചു സൂക്ഷിക്കുക
3. ചെടിച്ചട്ടികൾ, റഫ്രിജറേറ്ററിന് പിന്നിലെ ട്രേ, കൂളറിന്റെ പിൻവശം തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
4. കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.
#Beware #dengue #this #monsoon #What #are #symptoms #check