(truevisionnews.com) പെരുംജീരകമിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? ഇതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പെരുംജീരകം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചശേഷം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കും.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാനും നല്ലതാണ്.
വിറ്റാമിന്‍ സി, എ, ഫൈബര്‍, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പോളിഫെനോളുകളും ഇതിലുണ്ട്.
ശരീരത്തെ തണുപ്പിക്കാനും ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവ തടയാനും നല്ലതാണ്. ധാരാളം ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയിരിക്കുന്ന പെരുംജീരകം മുലപ്പാല്‍ ഉത്പാദനത്തെ കൂട്ടുന്നതിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആര്‍ത്തവ ദിവസങ്ങളിലെ വയറുവേദനയും കുറയ്ക്കാനും പെരുംജീരകമിട്ട വെള്ളം കുടിയ്ക്കാം. ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിലെ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ഇത് സഹായിക്കും.
പെരുംജീരകം ഇട്ട് വെള്ളം കുടിയ്ക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം കൂട്ടും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ ഉപകരിക്കും. മെറ്റബോളിസം കൂട്ടാനും ഇത് നല്ലതാണ്.
അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് പതിവായി കുടിക്കാം. പെരുംജീരക വെള്ളത്തിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊളാജന്‍ ഉല്‍പാദനം കൂട്ടും. ഇത് ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഗുണകരമാണ്.
മുഖക്കുരു, മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കും. പെരുംജീരകം വിത്തിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
#Drinking #fennel #water #many #benefits #Know #these #things