#raisinwater | ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കൂ, ഗുണങ്ങളിതാ...

#raisinwater | ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കൂ, ഗുണങ്ങളിതാ...
Jul 15, 2024 02:45 PM | By Susmitha Surendran

(truevisionnews.com)  വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

അതിനാല്‍ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം...

1. മലബന്ധം

ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കരളിലെ വിശാംഷങ്ങളെ പുറംതള്ളാനും നല്ലതാണ്.

3. ഊര്‍ജം

രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.

4. വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.

5. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

6. ഹൃദയാരോഗ്യം

ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി.

അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.

7. എല്ലുകളുടെ ആരോഗ്യം

കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

8. വണ്ണം കുറയ്ക്കാന്‍

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ഇതു രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.

9. ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Make #habit #boiled #water #raisins #benefits...

Next TV

Related Stories
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Jul 8, 2025 04:29 PM

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Read More >>
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
Top Stories










//Truevisionall