തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രസംഗിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു.
പ്രായവും അനുഭവവും ചെറുതായതുകൊണ്ടാവാം ധാരണ പിശക് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എസ് സരിന്റെ പ്രതികരണം. അതിന് പിന്നാലെ ഇപ്പോഴിതാ ദിവ്യ എസ് അയ്യര്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാവുകയാണ്.
.gif)

'വെറുതെ അല്ല ഭാര്യ' എന്ന അടിക്കുറിപ്പോടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ദിവ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്.
'ഭര്‍ത്താവ് ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഭാഗം ആയത് കൊണ്ട്, ഭാര്യയും, അതെ നിലപാടില്‍ തന്നെ നില്‍ക്കണം, അഭിപ്രായം പറയണം എന്നൊക്കേ പറയാന്‍മാത്രം ബോധമില്ലാത്ത ലീഗും കോണ്‍ഗ്രസും ചേര്‍ന്ന വര്‍ഗ്ഗങ്ങള്‍ കമന്റ് ബോക്‌സില്‍ കുരയ്ക്കുന്നത് കാണാം.
കല്ലിട്ട് പോവുകയല്ല, പ്രതിസന്ധികള്‍ വന്നപ്പോ തരണം ചെയ്യുകയും പദ്ധതി പൂര്‍ത്തിയാക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. അത് പറയുമ്പോള്‍ ചൊറിയുന്നത് എന്തിനാണു കോണ്‍ഗ്രസിന് കല്ലിട്ടത് അല്ലാതെ പദ്ധതിക്ക് ഒരു ഉപകാരവും ചെയ്യാത്ത കോണ്ഗ്രസ് അണികളാണ് പദ്ധതി, സമരങ്ങളെ തരണം ചെയ്ത് പൂര്‍ത്തിയാക്കിയ പിണറായി വിജയനെ അധിക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.! കഷ്ടം തന്നടെ', ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചു.
വന്‍കിട പദ്ധതികള്‍ കടലാസിലൊതുങ്ങുന്ന കാലം കേരളം മറന്നുവെന്നും അസാധ്യമായത് യാഥാര്‍ത്ഥ്യമായ കാലമാണിതെന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ പ്രസംഗം. പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
'പ്രിയപ്പെട്ട ദിവ്യ, കടലാസില്‍ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം : മുന്‍പും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്.
അവരോട് ചോദിച്ച് നോക്കിയാല്‍ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകള്‍ ഉണ്ടാകുന്നത്.
തിരുത്തുമല്ലോ.' എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായി സരിന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
#Not #just #wife #woe #betide #DivyaSIyer #responds #congress #ranks
