#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്
Jul 6, 2024 09:56 PM | By VIPIN P V

ചെന്നൈ: (truevisionnews.com) തമിഴ്നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ചെന്നൈയിൽ പ്രതിഷേധം പുകയുന്നു.

ബിഎസ്പി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചാണ് ഇന്നു പ്രതിഷേധിച്ചത്.

ആംസ്ട്രോങ്ങിനെ കൊലപാതകത്തെ അപലപിച്ച ബിഎസ്പി അധ്യക്ഷ മായാവതി, പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദേശിച്ചു.

സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കൊലപാതകത്തിൽ ഇതുവരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് അറിയിച്ചു. പ്രതികൾ കൊലപാതകശേഷം രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ പിടിയിലായവർ യഥാർഥ പ്രതികളല്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ദലിത് പാർട്ടിയായ വിസികെയുടെ അധ്യക്ഷനുമായ എം.പി.തിരുമാവളൻ ആരോപിച്ചത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നേരത്തെ, രാഹുൽ ഗാന്ധിയും ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ അപലപിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ഇതോടെ ശക്തിയേറി.

കൊലപാതകം നടത്തിയവരെ രാത്രി തന്നെ പിടികൂടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വ്യക്തമാക്കി. ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും സ്റ്റാലിൻ അറിയിച്ചു.

ആംസ്ട്രോങ്ങിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മായാവതി നാളെ ചെന്നൈയിൽ എത്തും.

#Armstrongmurder #Criticism #arrested #real #suspects #CCTV #footage

Next TV

Related Stories
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

Oct 5, 2024 12:15 PM

#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവരാജിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമനടപടികൾക്ക് വിധേയമാക്കുമെന്ന്...

Read More >>
#sexualassault | സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം

Oct 5, 2024 12:12 PM

#sexualassault | സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം

സൈക്കിളിലാണ് പെൺകുട്ടികൾ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ഇവർ ബാലൻസ് തെറ്റി...

Read More >>
#BJP  | നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു

Oct 5, 2024 11:32 AM

#BJP | നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു

വിവിധ നിലകളിലായി പാര്‍ട്ടി പ്രവര്‍ത്തനം ആത്മാര്‍ത്ഥമായി ചെയ്തു. എന്നാല്‍ വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി...

Read More >>
#assemblyelections | നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി;മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപിയും,അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും

Oct 5, 2024 08:03 AM

#assemblyelections | നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി;മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപിയും,അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും

മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, ഭൂപീന്ദർ സിംഗ് ഹൂഡ, കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്, ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് ഇത്തവണ മത്സര...

Read More >>
#sperm | മരിച്ചുപോയ മകന്‍റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

Oct 5, 2024 08:02 AM

#sperm | മരിച്ചുപോയ മകന്‍റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി...

Read More >>
Top Stories