#sexualassault | സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം

#sexualassault | സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം
Oct 5, 2024 12:12 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com)  സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമം. എട്ടാം ക്ലാസിലെ രണ്ട് പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഉത്തർപ്രദേശിലെ ദേറോയയിലാണ് സംഭവമുണ്ടായത്.

സൈക്കിളിലാണ് പെൺകുട്ടികൾ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ഇവർ ബാലൻസ് തെറ്റി വീഴുകയായിരുന്നു.

ഈ സമയത്ത് ബൈക്കിലെത്തിയ നാലംഗ സംഘം പെൺകുട്ടികളിലൊരാളെ സമീപത്തെ വയലിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന പെൺകുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ കരച്ചിൽകേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

നാട്ടുകാർ എത്തിയതോടെ അക്രമികൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. സമീപത്തെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ​

ബൈക്കിലെത്തിയ രണ്ട് പേർ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന റിപ്പോർട്ട് തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് സങ്കൽപ് ശർമ്മ പറഞ്ഞു.

സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി അഞ്ച് പൊലീസുകാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

#Attempted #sexual #assault #female #students #returning #from #school

Next TV

Related Stories
#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

Nov 7, 2024 01:18 PM

#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

അതേസമയം രാജ്യവിരുദ്ധമാണ് പ്രമേയമെനാണ് ബിജെപി ആരോപണം. 2019ലാ​ണ് ജ​മ്മു ക​ശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്...

Read More >>
#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

Nov 7, 2024 11:11 AM

#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

ശിശുക്ഷേമ സമിതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ കാര്യം...

Read More >>
#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

Nov 7, 2024 09:33 AM

#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ...

Read More >>
#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

Nov 7, 2024 09:02 AM

#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ...

Read More >>
#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Nov 7, 2024 08:14 AM

#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ളെ​യും മ​ഞ്ചു​നാ​ഥ് പാ​ല​ത്തി​ൽ നി​ന്ന് ന​ദി​യി​ൽ എ​റി​ഞ്ഞ ശേ​ഷം സ്വ​യം...

Read More >>
#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

Nov 7, 2024 08:08 AM

#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രാ​ണ് ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഫോ​ൺ...

Read More >>
Top Stories