(truevisionnews.com) ദിവസം മുഖം കഴിക്കുന്നവരാണ് നമ്മൾ . എന്നാൽ ഒന്നിൽ കൂടുതൽ തവണ മുഖം കഴുകന്നവരും നമ്മുടെ ഇടയിലുണ്ട് . അധികമായി മുഖം കഴുകുന്നതിലൂടെ മുഖത്തെ ചര്‍മ്മത്തിന് ഉണ്ടാവുന്ന സോഫ്റ്റ്നസ് കളയുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.
ചര്‍മ്മം വരണ്ടതാക്കുന്നു
ചര്‍മ്മം വരണ്ടതാക്കുന്നതിനും ഈ അമിത മുഖം കഴുകല്‍ കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ചര്‍മസംരക്ഷണത്തിനും കൂടി സഹായിക്കുകയുള്ളൂ.
ഏത് ചര്‍മ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ചര്‍മ്മത്തിന് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് എത്തരുത് എന്ന കാര്യം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു
ചര്‍മ്മത്തില്‍ സ്വാഭാവികമായി ഒരു എണ്ണമയം ഉണ്ട്. ഇത് നഷ്‌ടപ്പെടുന്നതിന് പലപ്പോഴും ഈ മുഖം കഴുകല്‍ കാരണമാകുന്നു. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
സ്വാഭാവികമായ എണ്ണമയത്തിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.
മുഖക്കുരു സാധ്യത
പലപ്പോഴും കൂടുതല്‍ തവണ മുഖം കഴുകുന്നവരില്‍ മുഖക്കുരുവിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ചര്‍മ്മവും കൈയ്യുമായുള്ള സംസര്‍ഗ്ഗം കൂടുന്നത് തന്നെ കാരണം.
മാത്രമല്ല ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ മുഖക്കുരുവിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അമിതവിയര്‍പ്പും അഴുക്കും
അമിതവിയര്‍പ്പും അഴുക്കും ഉണ്ടാക്കുന്ന അസ്വസ്ഥത മൂലം മുഖം കഴുകുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ചെയ്യുന്നത് പല വിധത്തില്‍ ചര്‍മ്മത്തില്‍ ബാക്ടീരിയ വര്‍ദ്ധിക്കുന്നതിനാണ് കാരണമാകുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മുഖം കഴുകല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്.
#person #who #washes #your #face #more #often #know #this...