നാദാപുരം : (truevisionnews.com) കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാദാപുരം ഗവൺമെൻറ് കോളേജിൽവിദ്യാർത്ഥി സംഘർഷം . ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് .
ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം . തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് .
ആക്രമണത്തിന് പിന്നിൽ എം എസ് എഫ് പ്രവർത്തകരാണെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു .
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അമൽ ദേവിനാണ് സാരമായ പരിക്കേറ്റത് .
അമൽ ദേവിനെ നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . ചില അധ്യാപകരെയും കയ്യേറ്റം ചെയ്തതായി പരാതിയുണ്ട് .
#Serious #injury #Clash #Nadapuram #Govt #College #Six #SFI #Workers #Injured