പാലക്കാട്: (truevisionnews.com) ഒറ്റപ്പാലത്ത് ബാർ ഹോട്ടലിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തോട്ടക്കര പറയങ്കണ്ടത്തിൽ മജീദിനാണ് വയറിൽ കുത്തേറ്റത്.
ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് പേർ പിടിയിലായി.
ലക്കിടി സ്വദേശി നിഷിൽ, എസ്.ആർ.കെ നഗർ സ്വദേശി സക്കീർ ഹുസൈൻ, കണ്ണിയംപുറം സ്വദേശി അബ്ബാസ്, പാലക്കാട് സ്വദേശി ഷബീർ അലി എന്നിവരാണ് പിടിയിലായത്.
ഒന്നിച്ചിരുന്നു മദ്യം കഴിച്ച ശേഷം ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
#After #drinking #alcohol #together #argument #over #paying #bill #one #them #stabbed