#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി
Oct 5, 2024 01:45 PM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com) കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി . കൊൽക്കത്തക്കടുത്ത് ജോയ്‌നഗർ പോലീസ് സ്റ്റേഷനു കീഴിലെ മഹിഷ്മാരിയിലാണ് സംഭവം .

ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ വെള്ളിയാഴ്ച ഉച്ചക്കാണ് കാണാതായത്. വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിവരമറിയിച്ചു.

എന്നാൽ, സ്റ്റേഷനിൽചെന്ന് അറിയിക്കാൻ പറഞ്ഞ് ആക്ഷേപിച്ചതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഗ്രാമവാസികൾ തിരച്ചിൽ നടത്തുകയും രാത്രി വൈകി കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

ജോയ്നഗർ സ്റ്റേഷനിൽ വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പിന്നീട്, സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി.

ആദ്യം മഹിഷ്മാരിയിലെ ക്യാമ്പിലും പിന്നീട് ജോയ്‌നഗർ സ്‌റ്റേഷനിലും പ്രതിഷേധിച്ച ഗ്രാമവാസികളെ ശാന്തരാക്കാൻ ഈ അറസ്റ്റ് പര്യാപ്തമായില്ല. വടികളും ചൂലുമായി ഗ്രാമവാസികൾ ക്യാമ്പ് ആക്രമിക്കുകയും രേഖകൾ നശിപ്പിക്കുകയും ക്യാമ്പിന് തീയിടുകയും ചെയ്തു.

ശേഷം ജനക്കൂട്ടം സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. അവിടെ ഗ്രാമവാസികളും പൊലീസുകാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ എറിയുകയും ചെയ്തു.

പ്രദേശത്ത് സമാധാനം തിരിച്ചെത്തിയെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസി​ന്‍റെ അന്വേഷണത്തിനൊപ്പം ക്യാമ്പിലെ തീവെപ്പിലും കലാപത്തിലും ഉൾപ്പെട്ടവരെ തിരയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ലൈംഗികാതിക്രമത്തി​ന്‍റെ ഏതെങ്കിലും ലക്ഷണങ്ങൾ അന്വേഷിക്കും. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുപിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല -അഡീഷണൽ പൊലീസ് സൂപ്രണ്ട് രൂപന്തർ ഗോസ്വാമി പറഞ്ഞു.


#body #missing #eight #year #old #girl #found #pond.

Next TV

Related Stories
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

Nov 26, 2024 12:47 PM

#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ്...

Read More >>
Top Stories










Entertainment News