#sperm | മരിച്ചുപോയ മകന്‍റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

#sperm | മരിച്ചുപോയ മകന്‍റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്
Oct 5, 2024 08:02 AM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com ) മരിച്ചുപോയ വ്യക്തിയുടെ ശീതീകരിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

മകന്റെ കുഞ്ഞിനെ വേണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച കോടതി ബീജം സൂക്ഷിച്ചിട്ടുള്ള സര്‍ ഗംഗാറാം ആശുപത്രിയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ മരിച്ച വ്യക്തിയുടെ ബീജം പ്രത്യുല്‍പാദനത്തിനായി ഉപയോഗപ്പെടുത്താമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി.

പേരക്കുട്ടികളെ മാതാപിതാക്കളുടെ അച്ഛനമ്മമാര്‍ വളര്‍ത്തുന്നത് സാധാരണമാണെന്നും ജഡ്ജി കൂട്ടിച്ചര്‍ത്തു. എങ്കിലും വാണിജ്യപരമായ ഉദ്ദേശ്യത്തോടെ ബീജം ഉപയോഗപ്പെടുത്താന്‍ പാടില്ല എന്നും കോടതി ഓര്‍മിപ്പിച്ചു.

2022 നവംബറില്‍ ഹൈക്കോടതി ബീജം കൈമാറുന്നതു സംബന്ധിച്ച് ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തില്‍നിന്ന് പ്രതികരണം തേടി നോട്ടീസയച്ചിരുന്നു.

2020 സെപ്റ്റംബരില്‍ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ആദ്യം ഇതേ ആവശ്യവുമായി ആശുപത്രിയെ സമീപിച്ചെങ്കിലും ആവശ്യം ആശുപത്രി അധികൃതര്‍ നിരസിച്ചു.

സര്‍ക്കാരില്‍നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളില്ല എന്നതായിരുന്നു ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിച്ച കാരണം. ഇതേ വിഷയത്തില്‍ ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനും ഗംഗാ റാം ആശുപത്രിയ്ക്കും നേരത്തേ നോട്ടീസയച്ചിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും നിലവിലില്ലെന്ന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ നിലപാട് വിഷയത്തില്‍ മുഖ്യമാണെന്ന് കേന്ദ്രസര്‍ക്കാരിന് നോട്ടീസയയ്ക്കുമ്പോള്‍ കോടതി നിരീക്ഷിക്കുകയും ചെയ്തു.

#Delhi #High #Court #orders #hand #over #dead #son's #sperm #parents

Next TV

Related Stories
#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

Nov 26, 2024 09:44 PM

#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇന്ന് രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന്...

Read More >>
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
Top Stories