#SFI | കണ്ണൂർ സർവ്വകലാശാലയിൽ 25ാം തവണയും എസ്എഫ്ഐ; പ്രതിസന്ധി കാലത്തെ രാഷ്ട്രീയ മറുപടിയെന്ന് നേതാക്കൾ

#SFI | കണ്ണൂർ സർവ്വകലാശാലയിൽ 25ാം തവണയും എസ്എഫ്ഐ; പ്രതിസന്ധി കാലത്തെ രാഷ്ട്രീയ മറുപടിയെന്ന് നേതാക്കൾ
Jul 6, 2024 07:36 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) കണ്ണൂര്‍ സര്‍വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം.

മുഴുവൻ സീറ്റുകളിലും വിജയിച്ചാണ് എസ്എഫ്ഐ തുടർച്ചയായ 25 -ാം വർഷവും ഭരണം പിടിച്ചെടുത്തത്.

എംഎസ്എഫ്, കെഎസ്‌യു സഖ്യമായ യുഡിഎസ്എഫിന് ഒരു സീറ്റ് പോലും നേടാനായില്ല. തിരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ആരോപണമുയർന്നതോടെ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷവും ഉണ്ടായിരുന്നു.

സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു - എംഎസ്എഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്തുവെന്ന് എസ്എഫ്ഐ ആരോപിച്ചതോടെയാണ് സംഘർഷമുണ്ടായത്.

കള്ളവോട്ട് ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ് യുഡിഎസ്എഫ് രംഗത്തെത്തി. കാസര്‍കോട് നിന്നുള്ള വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ച് ഓടി എന്ന് കെഎസ്‌യു, എംഎസ്എഫ് നേതാക്കൾ ആരോപിച്ചു.

എന്നാല്‍, കള്ളവോട്ടിനുള്ള ശ്രമം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ഇതിനെ വിശദീകരിച്ചത്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ശേഷം കനത്ത പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതോടെ ആക്ഷേപമുന്നയിക്കപ്പെട്ട വിദ്യാർത്ഥിനി വോട്ട് ചെയ്യുകയും ചെയ്തു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐ എട്ട് സീറ്റുകളിലും വിജയിച്ചു.

കാൽനൂറ്റാണ്ടായി എസ്എഫ്ഐ തുടരുന്ന സമഗ്രാധിപത്യം ഇത്തവണയും തുടർന്നു എന്നതിനപ്പുറം പ്രതിസന്ധിയുടെ കാലത്ത് നേടിയ വിജയം എന്ന നിലയിൽ സംഘടനയുടെ രാഷ്ട്രീയ മറുപടി കൂടിയാണ് എന്ന് എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു.

#SFI #time #KannurUniversity #Leaders #political #answer #crisis

Next TV

Related Stories
#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്'  -കെ സുധാകരൻ

Oct 4, 2024 06:48 AM

#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്' -കെ സുധാകരൻ

വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും...

Read More >>
#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

Sep 30, 2024 10:06 AM

#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

അന്‍വര്‍ സിപിഎമ്മിനെതിരെയാണ് സംസാരിച്ചത്. സിപിഎമ്മിനെതിരെ പറുന്നത് കേള്‍ക്കാന്‍ ആള് കൂടും. അത്...

Read More >>
#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

Sep 29, 2024 02:34 PM

#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

2008 ഏപ്രിൽ 3ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും...

Read More >>
#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

Sep 29, 2024 01:52 PM

#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം...

Read More >>
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
Top Stories










Entertainment News