#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്' -കെ സുധാകരൻ

#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്'  -കെ സുധാകരൻ
Oct 4, 2024 06:48 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )കള്ളം പറയാന്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായ തുറക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.

മഹാരഥന്മാരായ മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പിണറായി വിജയന്‍ മറക്കുകയാണ്.

വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ബി ജെ പിയുടെ അജണ്ട നടപ്പാക്കുന്ന വിഷയങ്ങളാണിവയെല്ലാം. അഭിമുഖത്തിലെ വിവാദ പരാമര്‍ശം പി ആര്‍ ഏജന്‍സികള്‍ എഴുതി നല്കിയതാണെന്ന് ദി ഹിന്ദു പത്രം വിശദീകരിക്കുകയും ഏജന്‍സികള്‍ നിര്‍ദേശിച്ച പ്രകാരം അഭിമുഖം തയാറാക്കുകയും ചെയ്തിട്ട് അത് അപ്പാടെ നിഷേധിക്കുകയാണ്. പി ആര്‍ ഏജന്‍സി അവിടെ ഇല്ലായിരുന്നു എന്ന പച്ചക്കള്ളവും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

എ ഡി ജി പിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ഡി ജി പി നല്കിയ റിപ്പോര്‍ട്ട് ഒക്കത്തുവച്ചുകൊണ്ടാണ് മറ്റൊരു റിപ്പോര്‍ട്ട് നല്കാന്‍ വീണ്ടും ഡിജിപിയെ ചുമതലപ്പെടുത്തിയത്. അതിന് പുറമെ പൂരം കലക്കല്‍ അട്ടിമറിയിലെ ഗൂഡാലോചനയില്‍ ക്രൈം ബ്രാഞ്ച് എ ഡി ജി പിയും രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തുമെന്നാണ് പറയുന്നത്.

ഇതെല്ലാം വെറും പ്രഹസനമാണ്. സി പി ഐ തലകുത്തി നിന്നാല്‍പോലും എ ഡി ജി പിയെ ഒരു ചുക്കും ചെയ്യില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിക്കുകയും ചെയ്തു. സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം കാശിക്കുപോകുന്നതാണ് നല്ലതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ബി ജെ പിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ നിലപാടും. അവരുടെ അജണ്ടകളാണ് കേരളത്തിലേക്കു മുഖ്യമന്ത്രി കൊണ്ടുവരുന്നത്.

ബി ജെ പിയുടെ പി ആര്‍ ഏജന്‍സിയെ തന്നെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് നിയോഗിച്ചത് ഇതേ ഉദ്ദേശ്യത്തോടു കൂടിയാണ്. ദേശീയ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ അഭിമുഖവും പ്രസ്താവനകളും തുടര്‍ച്ചയായി നല്കാന്‍ ഇതേ ഏജന്‍സിയെയാണ് നിയോഗിച്ചത്.

മതേതര കേരളത്തിന്റെ കടയക്കല്‍ കത്തിവച്ചുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

#It's #all #just #farce #ChiefMinister #is #now #only #opening #his #mouth #to #tell #lies #KSudhakaran

Next TV

Related Stories
#sandeepwarier | ‘തുറന്നുപറച്ചിൽ ആലോചിച്ചടുത്ത തീരുമാനം; അപമാനിച്ചത് സി കൃഷ്ണകുമാർ കൂടി അറിഞ്ഞ്’ -സന്ദീപ് വാര്യർ

Nov 5, 2024 07:22 AM

#sandeepwarier | ‘തുറന്നുപറച്ചിൽ ആലോചിച്ചടുത്ത തീരുമാനം; അപമാനിച്ചത് സി കൃഷ്ണകുമാർ കൂടി അറിഞ്ഞ്’ -സന്ദീപ് വാര്യർ

നേതൃത്വത്തിനെതിരായ തന്റെ തുറന്നുപറച്ചിൽ ആലോചിച്ചെടുത്ത തീരുമാനമെന്ന് സന്ദീപ്...

Read More >>
#padmajavenugopal | 'അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ ക്ഷമിക്കില്ല', രാഹുൽ ജയിക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല -പത്മജ വേണുഗോപാൽ

Nov 4, 2024 02:17 PM

#padmajavenugopal | 'അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ ക്ഷമിക്കില്ല', രാഹുൽ ജയിക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല -പത്മജ വേണുഗോപാൽ

കോൺഗ്രസിൽ പാലക്കാട്ടുകാർ ആരുമില്ലേ സ്ഥാനാർഥിയാക്കാനെന്നും പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവരേണ്ടതുണ്ടോയെന്നും പത്മജ...

Read More >>
#Vijay | രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഭയമില്ല; രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്ക് വേണ്ടി -വിജയ്

Oct 27, 2024 07:12 PM

#Vijay | രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഭയമില്ല; രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്ക് വേണ്ടി -വിജയ്

രാഷ്ട്രീയമെന്ന പാമ്പിനെ നമുക്ക് കൈയിലെടുക്കാമെന്ന് പ്രവർത്തകരോട് വിജയ്...

Read More >>
#TVK | ആവേശത്തിരയില്‍ ടി.വി.കെ.യുടെ നയപ്രഖ്യാപന സമ്മേളനം; മാസ് എന്‍ട്രിയുമായി വിജയ്

Oct 27, 2024 04:37 PM

#TVK | ആവേശത്തിരയില്‍ ടി.വി.കെ.യുടെ നയപ്രഖ്യാപന സമ്മേളനം; മാസ് എന്‍ട്രിയുമായി വിജയ്

പുതിയ പാര്‍ട്ടി രൂപവത്കരി ച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വിജയ് പ്രഖ്യാപിച്ചത് ഫെബ്രു...

Read More >>
#rameshchennithala | 'ആട്ടും തുപ്പും സഹിച്ച് എന്തിന് നിൽക്കുന്നു', കെ മുരളീധരൻ ഒരിക്കലും ബി ജെ പിയിൽ പോകില്ല; കെ സുരേന്ദ്രന് മറുപടിയുമായി ചെന്നിത്തല

Oct 20, 2024 05:32 PM

#rameshchennithala | 'ആട്ടും തുപ്പും സഹിച്ച് എന്തിന് നിൽക്കുന്നു', കെ മുരളീധരൻ ഒരിക്കലും ബി ജെ പിയിൽ പോകില്ല; കെ സുരേന്ദ്രന് മറുപടിയുമായി ചെന്നിത്തല

നേരത്തെ ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് ചോദ്യമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ...

Read More >>
Top Stories