കാസർഗോഡ് : (truevisionnews.com) തനിക്കെതിരേ വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു മഞ്ചേശ്വരം കോഴക്കേസെന്ന് കെ സുരേന്ദ്രൻ.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതിനു പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിനുപിന്നിൽ ഗുഢാലോചനയുണ്ടെന്നും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ പങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ സുരേന്ദ്രൻ പറഞ്ഞത്;
വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസാണ് ഇത്. ഗൂഢാലോചനയിലൂടെയാണ് ഇങ്ങനെ ഒരു കേസ് ഉണ്ടായത്. എൽ.ഡി.എഫിന് വേണ്ടി ഇവിടെ മത്സരിച്ച വി.വി. രമേശ് കൊടുത്ത കേസാണ്.
സുന്ദര കൊടുത്ത കേസല്ല. പിന്നീട് സുന്ദരയെ വിളിച്ച് കേസിന്റെ ഭാഗമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ എന്നന്നേക്കുമായി അയോഗ്യനാക്കാൻ വേണ്ടിയും ബിജെപിയെ താറടിച്ചു കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളക്കേസ് ഇവിടെ കെട്ടിച്ചമച്ചത്.
വലിയ ഗൂഢാലോച നടന്നിട്ടുണ്ട്. സിപിഎമ്മിന്റേയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ ഇതിൽ പങ്കാളിയായിട്ടുണ്ട്. കർണാടകയിലെ ഉൾപ്രദേശത്ത് കൊണ്ടുപോയി കള്ളക്കേസ് ചമക്കുകയായിരുന്നു.
യാതൊരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവർത്തകനെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമ നിയമം ചേർത്തു.
അതും കോടതിക്ക് ബോധ്യമായി. ഇതിനകത്ത് അത്തരത്തിലുള്ള സമ്മർദ്ദമോ ഭീഷണിയോ ഉണ്ടായിരുന്നില്ല. സത്യമേ വിജയിക്കൂ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
#Planned #false #accusations #made #conspiracies #place #court #convinced #everything #KSurendran