#arrest | ബസിൽ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു; കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ

#arrest | ബസിൽ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു; കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ
Jul 5, 2024 07:24 PM | By Susmitha Surendran

കൊച്ചി: ( truevisionnews.com)  എറണാകുളം ഉദയം പേരൂരില്‍ യാത്രക്കാരൻ ബസ് കണ്ടക്ടറെ ബിയര്‍ കുപ്പിയുടെ കഷ്ണം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു.

വയറിന് കുത്തേറ്റ കണ്ടക്ടര്‍ ജയിന്‍ ചികിത്സയിലാണ്. ബസ്സില്‍ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞതിനാണ് യാത്രക്കാരനായ വിനു ആക്രമണം നടത്തിയത്.

സംഭവത്തില്‍ പ്രതിയായ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

നടക്കാവ് പാലത്തില്‍വെച്ച് ഹൈക്കോര്‍ട്ട്-പൂത്തോട്ട റോഡില്‍ ഓടുന്ന വേളാങ്കണ്ണി മാത എന്ന ബസിന്റെ കണ്ടക്ടറാണ് ജെയിന്‍. ബസില്‍ തിരക്ക് അനുഭവപ്പെട്ടപ്പോള്‍ വിനുവിനോട് കണ്ടക്ടര്‍ മുന്നിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ബസില്‍ തര്‍ക്കം ഉണ്ടാകുകയും ചെയ്തു. ശേഷം വിനു ബസിന് പുറത്തേക്ക് ഇറങ്ങുകയും ബിയറിന്റെ കുപ്പിയുടെ കഷ്ണം എടുത്ത് വീണ്ടും തിരിച്ചുവന്ന് ജയിനെ കുത്തുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റ ജയിൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി മദ്യപിച്ചിരുന്നോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

#conductor #stabbed #passenger #eranakulam

Next TV

Related Stories
#accident | ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് കുഞ്ഞ് മരിച്ചു

Jul 8, 2024 08:41 PM

#accident | ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് കുഞ്ഞ് മരിച്ചു

റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം....

Read More >>
#mvd | നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി; അന്വേഷണത്തിന് ഉത്തരവ്

Jul 8, 2024 08:31 PM

#mvd | നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി; അന്വേഷണത്തിന് ഉത്തരവ്

പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി....

Read More >>
#lpgmustering | ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

Jul 8, 2024 08:08 PM

#lpgmustering | ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും...

Read More >>
#amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

Jul 8, 2024 08:05 PM

#amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി...

Read More >>
#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

Jul 8, 2024 08:03 PM

#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും തെരച്ചിലൊനൊടുവിൽ പയ്യോളി നഗരസഭയിലെ കൊളാവിപ്പാലം മിനിഗോവക്ക് സമീപത്ത് നിന്നും രാവിലെ 9.10-ഓടെയാണ്...

Read More >>
theft | 'കള്ളന്‍ കപ്പലില്‍ തന്നെ'; ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍

Jul 8, 2024 08:02 PM

theft | 'കള്ളന്‍ കപ്പലില്‍ തന്നെ'; ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍

വില കൂടിയ ആറ് ഫോണുകളാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
Top Stories