#heavyrain | യു.പിയിൽ റോഡിലെ വെള്ളക്കെട്ടിൽ ആംബുലൻസ് മുങ്ങി; ബുൾഡോസർ ഉപയോഗിച്ച് കരക്കെടുത്തു

#heavyrain | യു.പിയിൽ റോഡിലെ വെള്ളക്കെട്ടിൽ ആംബുലൻസ് മുങ്ങി; ബുൾഡോസർ ഉപയോഗിച്ച് കരക്കെടുത്തു
Jul 5, 2024 12:14 PM | By Susmitha Surendran

മഥുര: ( truevisionnews.com)  ഉത്തർപ്രദേശിലെ മഥുരയിൽ റോഡിലെ വെള്ളക്കെട്ടിൽ ആംബുലൻസ് ഭാഗികമായി മുങ്ങി. തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് വലിച്ച് കരക്കടുപ്പിച്ചു.

വ്യാഴാഴ്ചയാണ് കനത്ത മഴയിൽ മഥുരയിലെ റോഡുകൾ വെള്ളത്തിലായത്. ആംബുലൻസ് വെള്ളത്തിൽ മുങ്ങിയതിന്റെയും കരക്കെുടക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ചെളിയും വെള്ളവും നിറഞ്ഞ റോഡിൽ ആംബുലൻസ് കൂടാതെ മറ്റുവാഹനങ്ങളും അകപ്പെട്ടത് കാണാം. ബുധനാഴ്ച രാത്രി മുതൽ ഇടവിട്ടുള്ള മഴയിൽ പലയിടത്തും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

മഥുര പുതിയ ബസ് സ്റ്റാൻഡിനടുത്ത അടിപ്പാതയിലാണ് സ്ഥിതിഗതികൾ ഏറെ മോശം. ഇവിടെ സ്‌കൂൾ ബസുകളും ആംബുലൻസുകളും കുടുങ്ങിക്കിടന്നു.

ഒരു ബസിൽ ഉണ്ടായിരുന്ന ആറോളം കുട്ടികളെയും അധ്യാപകരെയും ട്രാക്ടർ ട്രോളിയിലാണ് രക്ഷിച്ചത്. വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ടത്ര ക്രമീകരണങ്ങൾ ഭരണകൂടം സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നനുണ്ട്.

മഴക്കാലത്ത് മഥുരയിൽ വെള്ള​പ്പൊക്കം നിത്യസംഭവമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് പ്രദേശവാസികൾക്കും സന്ദർശകർക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്.

ഓടകൾ വൃത്തിയാക്കുന്നതിൽ മുനിസിപ്പൽ കോർപ്പറേഷൻ അനാസ്ഥ കാണിക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

#ambulance #partially #submerged #waterlogged #road #UttarPradesh's #Mathura.

Next TV

Related Stories
#NEETexam  |   നീറ്റ് ക്രമക്കേടിൽ സുപ്രീം കോടതിയുടെ തീരുമാനമെന്ത്? പുനഃപരീക്ഷ നടത്തണമെന്നതടക്കം 26 ഹർജികൾ ഇന്ന് പരിഗണിക്കും

Jul 8, 2024 07:55 AM

#NEETexam | നീറ്റ് ക്രമക്കേടിൽ സുപ്രീം കോടതിയുടെ തീരുമാനമെന്ത്? പുനഃപരീക്ഷ നടത്തണമെന്നതടക്കം 26 ഹർജികൾ ഇന്ന് പരിഗണിക്കും

സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന സർക്കാരിന് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്...

Read More >>
#RahulGandh  |   പ്രളയത്തിലെ അസമിന്‍റെ വേദനയും കലാപത്തിലെ മണിപ്പൂരിന്‍റെ കണ്ണീരുമൊപ്പാൻ രാഹുൽ ഗാന്ധി ഇന്നെത്തും

Jul 8, 2024 07:49 AM

#RahulGandh | പ്രളയത്തിലെ അസമിന്‍റെ വേദനയും കലാപത്തിലെ മണിപ്പൂരിന്‍റെ കണ്ണീരുമൊപ്പാൻ രാഹുൽ ഗാന്ധി ഇന്നെത്തും

ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി ചർച്ച...

Read More >>
#Assamflood98   |   ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ, മൂന്ന് കുട്ടികളടക്കം 8 മരണം കൂടി; പ്രളയക്കെടുതിയിൽ അസം

Jul 8, 2024 07:11 AM

#Assamflood98 | ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ, മൂന്ന് കുട്ടികളടക്കം 8 മരണം കൂടി; പ്രളയക്കെടുതിയിൽ അസം

പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ...

Read More >>
#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

Jul 7, 2024 11:27 PM

#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ്...

Read More >>
#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

Jul 7, 2024 09:06 PM

#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ഭോലെ ബാബയെ കുടുക്കാനുള്ള ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ...

Read More >>
#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

Jul 7, 2024 08:09 PM

#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

പകൽ പതിനൊന്നരയോടെയാണ് സംഭവമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ, ചില തൊഴിലാളികൾ കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് ഫാക്ടറി ഓഫീസ്...

Read More >>
Top Stories