#accident | തടിക്കഷ്ണം എടുക്കാൻ കിണറിലിറങ്ങി, ബോധരഹിതനായതോടെ രക്ഷിക്കാനായി നാലുപേരും ഇറങ്ങി; 5 പേർക്ക് ദാരുണാന്ത്യം

#accident | തടിക്കഷ്ണം എടുക്കാൻ കിണറിലിറങ്ങി, ബോധരഹിതനായതോടെ രക്ഷിക്കാനായി നാലുപേരും ഇറങ്ങി; 5 പേർക്ക് ദാരുണാന്ത്യം
Jul 5, 2024 01:03 PM | By Susmitha Surendran

ദില്ലി: ( truevisionnews.com)  ഛത്തിസ്ഗഡിലെ ചമ്പയിൽ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം.

കിണറ്റിലെ തടിക്കഷ്ണം പുറത്തെടുക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ആദ്യം കിണറിൽ വീണ് ബോധരഹിതനായ ആളെ രക്ഷിക്കുന്നതിനിടെയാണ് മറ്റു നാല് പേരും മരിച്ചത്.

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. രാമചന്ദ്രൻ ജെയ്സ്വാൾ, അമീഷ് പട്ടേൽ, രാജഷ് പട്ടേൽ, ജിതേന്ദ്ര പട്ടേൽ, തികേശ്വ‍ർ പട്ടേൽ എന്നിവരാണ് മരിച്ചത്.

കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് അനുമാനം. രാമചന്ദ്രൻ ജെയ്സ്വാൾ ആണ് ആദ്യമായി കിണറ്റിലേക്ക് ഇറങ്ങിയത്.

ജെയ്സ്വാൾ ബോധരഹിതനായതോടെ മറ്റു മൂന്നുപേരും രക്ഷിക്കാനായി ഇറങ്ങി. ഇവരുടെ ശബ്ദമൊന്നും പുറത്തേക്ക് കേൾക്കാതെ വന്നതോടെ അഞ്ചാമനും ഇറങ്ങുകയായിരുന്നു.

മരിച്ചവർ മൂന്നുപേരും ഒരു കുടുംബത്തിലുള്ളവരാണ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Champa #five #people #died #after #inhaling #poisonous #gas #inside #well.

Next TV

Related Stories
#babydeath | ചേച്ചിയോടൊപ്പം കളിക്കുന്നതിനിടെ കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

Jul 8, 2024 11:34 AM

#babydeath | ചേച്ചിയോടൊപ്പം കളിക്കുന്നതിനിടെ കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു....

Read More >>
#NEETexam  |   നീറ്റ് ക്രമക്കേടിൽ സുപ്രീം കോടതിയുടെ തീരുമാനമെന്ത്? പുനഃപരീക്ഷ നടത്തണമെന്നതടക്കം 26 ഹർജികൾ ഇന്ന് പരിഗണിക്കും

Jul 8, 2024 07:55 AM

#NEETexam | നീറ്റ് ക്രമക്കേടിൽ സുപ്രീം കോടതിയുടെ തീരുമാനമെന്ത്? പുനഃപരീക്ഷ നടത്തണമെന്നതടക്കം 26 ഹർജികൾ ഇന്ന് പരിഗണിക്കും

സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന സർക്കാരിന് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്...

Read More >>
#RahulGandh  |   പ്രളയത്തിലെ അസമിന്‍റെ വേദനയും കലാപത്തിലെ മണിപ്പൂരിന്‍റെ കണ്ണീരുമൊപ്പാൻ രാഹുൽ ഗാന്ധി ഇന്നെത്തും

Jul 8, 2024 07:49 AM

#RahulGandh | പ്രളയത്തിലെ അസമിന്‍റെ വേദനയും കലാപത്തിലെ മണിപ്പൂരിന്‍റെ കണ്ണീരുമൊപ്പാൻ രാഹുൽ ഗാന്ധി ഇന്നെത്തും

ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി ചർച്ച...

Read More >>
#Assamflood98   |   ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ, മൂന്ന് കുട്ടികളടക്കം 8 മരണം കൂടി; പ്രളയക്കെടുതിയിൽ അസം

Jul 8, 2024 07:11 AM

#Assamflood98 | ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ, മൂന്ന് കുട്ടികളടക്കം 8 മരണം കൂടി; പ്രളയക്കെടുതിയിൽ അസം

പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ...

Read More >>
#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

Jul 7, 2024 11:27 PM

#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ്...

Read More >>
#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

Jul 7, 2024 09:06 PM

#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ഭോലെ ബാബയെ കുടുക്കാനുള്ള ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ...

Read More >>
Top Stories