#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ
Jul 5, 2024 07:31 PM | By VIPIN P V

ലുധിയാന: (truevisionnews.com) പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. ഗുരുതരമായി പരുക്കേറ്റ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ലുധിയാനിലെ സിവിൽ ഹോസ്പിറ്റലിനു സമീപത്തു വച്ചായിരുന്നു ആക്രമണം. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമികൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു.

സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ സന്ദീപ് ഥാപ്പറിന് ഗൺമാനെ നൽകിയിരുന്നു. എന്നാൽ നിഹാംഗുകള്‍ ആക്രമിക്കാനെത്തിയപ്പോൾ ഇയാൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു.

ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കി.

#ShivSena #leader #afternoon #Runaway #Gunman #Suspension

Next TV

Related Stories
#RahulGandhi | ‘പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകണം, ജനങ്ങളുടെ വേദനയും ആശങ്കകളും കേൾക്കണം’ - രാഹുൽ ഗാന്ധി

Jul 8, 2024 07:31 PM

#RahulGandhi | ‘പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകണം, ജനങ്ങളുടെ വേദനയും ആശങ്കകളും കേൾക്കണം’ - രാഹുൽ ഗാന്ധി

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യമണിപ്പൂർ സന്ദർശനമായിരുന്നു...

Read More >>
#murder | അതിജീവിതയുടെ വീട്ടിലെത്തി പീഡനക്കേസ് പ്രതി വെടിയുതിർത്തു, അമ്മ കൊല്ലപ്പെട്ടു; പിന്നാലെ ആത്മഹത്യ

Jul 8, 2024 07:29 PM

#murder | അതിജീവിതയുടെ വീട്ടിലെത്തി പീഡനക്കേസ് പ്രതി വെടിയുതിർത്തു, അമ്മ കൊല്ലപ്പെട്ടു; പിന്നാലെ ആത്മഹത്യ

സംഭവത്തിന് പിന്നാലെ വീട്ടില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ പിന്നീട് ജീവനൊടുക്കിയ നിലയില്‍...

Read More >>
#accident | മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം; പ്രതി അറസ്റ്റിൽ

Jul 8, 2024 07:23 PM

#accident | മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം; പ്രതി അറസ്റ്റിൽ

നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി...

Read More >>
#arrest  | യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്, പരസ്യത്തിൽ പലരും വീണു, യുവാക്കൾ അറസ്റ്റിൽ

Jul 8, 2024 05:12 PM

#arrest | യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്, പരസ്യത്തിൽ പലരും വീണു, യുവാക്കൾ അറസ്റ്റിൽ

എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോൾ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം....

Read More >>
#BJP | വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

Jul 8, 2024 04:20 PM

#BJP | വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്...

Read More >>
#founddead |  കാണാതായ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ, റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ

Jul 8, 2024 04:16 PM

#founddead | കാണാതായ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ, റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ

ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്തെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്....

Read More >>
Top Stories