#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
Jul 5, 2024 06:24 PM | By VIPIN P V

കൊച്ചി: (truevisionnews.com) എറണാകുളം കാലടിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യുവാണ് മരിച്ചത്. 31 വയസായിരുന്നു. കാലടി മാണിക്കമംഗലത്താണ് സംഭവം.

ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കമംഗലത്തേക്ക് തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.

പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല.

ഇത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തിൽ കാലടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

#driver #founddead #inside #cab #lorry #loaded #timber #investigation

Next TV

Related Stories
#licensesuspended | തില്ലങ്കേരിയിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യാത്ര: ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Jul 8, 2024 07:35 PM

#licensesuspended | തില്ലങ്കേരിയിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യാത്ര: ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാറില്‍ യാത്രചെയ്ത യുവാക്കള്‍ രണ്ടുദിവസത്തെ സാമൂഹികസേവനം നടത്തണമെന്നും മോട്ടോര്‍ വാഹനവകുപ്പ്...

Read More >>
#buffalo | ഒരു കാട്ടുപോത്തല്ലേ ആ വരുന്നത്, പേടിക്കേണ്ട കക്ഷി കൂളാണെന്ന് നാട്ടുകാര്‍; കൂനൂര്‍ നഗരത്തില്‍ നിന്നുള്ള വീഡിയോ

Jul 8, 2024 07:33 PM

#buffalo | ഒരു കാട്ടുപോത്തല്ലേ ആ വരുന്നത്, പേടിക്കേണ്ട കക്ഷി കൂളാണെന്ന് നാട്ടുകാര്‍; കൂനൂര്‍ നഗരത്തില്‍ നിന്നുള്ള വീഡിയോ

വയനാട്ടിലെ വിവിധയിടങ്ങളിലും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലുമൊക്കെ മുമ്പ് കാട്ടുപോത്തുകള്‍ എത്തിയത് ഗതാഗത നിയന്ത്രിക്കുന്നതിലേക്കടക്കം...

Read More >>
#heroin | കാലിച്ചന്ത ഭാഗത്ത് രണ്ടുപേരുടെ കറക്കം, രഹസ്യവിവരം ലഭിച്ചെത്തിയ പൊലീസ് പൊക്കി, കയ്യിൽ 63 കുപ്പി ഹെറോയിൻ

Jul 8, 2024 07:24 PM

#heroin | കാലിച്ചന്ത ഭാഗത്ത് രണ്ടുപേരുടെ കറക്കം, രഹസ്യവിവരം ലഭിച്ചെത്തിയ പൊലീസ് പൊക്കി, കയ്യിൽ 63 കുപ്പി ഹെറോയിൻ

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ....

Read More >>
#vdsatheeshan | 'പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല, വായു' ജലജീവന്‍ മിഷനെ സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി: പ്രതിപക്ഷനേതാവ്

Jul 8, 2024 06:48 PM

#vdsatheeshan | 'പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല, വായു' ജലജീവന്‍ മിഷനെ സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി: പ്രതിപക്ഷനേതാവ്

5 വര്‍ഷം കൊണ്ട് നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ല; പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല, ശുദ്ധവായു; 3 വര്‍ഷമായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന...

Read More >>
#bannedtobacco | കാസർകോട്ടെ പഴക്കട, പക്ഷേ വിൽക്കുന്നത് വേറൊന്ന്; കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ, ലൈസൻസ് റദ്ദാക്കി

Jul 8, 2024 06:36 PM

#bannedtobacco | കാസർകോട്ടെ പഴക്കട, പക്ഷേ വിൽക്കുന്നത് വേറൊന്ന്; കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ, ലൈസൻസ് റദ്ദാക്കി

വൈ.എം.എച്ച് ഫ്രൂട്ട്സ് എന്ന കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ്...

Read More >>
#veenageorge | മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി

Jul 8, 2024 06:18 PM

#veenageorge | മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍...

Read More >>
Top Stories