#bandress | ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

#bandress | ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്
Jul 2, 2024 03:58 PM | By Athira V

മുംബൈ: ( www.truevisionnews.com  ) ടീഷർട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ച് മഹാരാഷ്ട്രയിലെ കോളേജ്. ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലാണ് പ്രിൻസിപ്പാൾ ഡ്രസ് കോഡ് വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.

നേരത്തെ ഇതേ കോളേജിൽ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർത്ഥികള്‍ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് 'ഡ്രസ് കോഡും മറ്റ് നിയമങ്ങളും' എന്ന പേരിൽ കോളേജ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ജൂൺ 27ന് കോളേജ് പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസിൽ പറയുന്നത് കാമ്പസിൽ വിദ്യാർത്ഥികൾ ഫോർമലും മാന്യവുമായ വസ്ത്രം ധരിക്കണം എന്നാണ്. ഹാഫ് കൈ ഷർട്ടും ഫുൾ കൈ ഷർട്ടും ധരിക്കാം. പെൺകുട്ടികൾക്ക് ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാം. മതപരമായ ഒരു വസ്ത്രവും വിദ്യാർത്ഥികൾ ധരിക്കരുത്.

നികാബ്, ഹിജാബ്, ബുർഖ, സ്റ്റോൾ, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജിൽ സജജീകരിച്ചിരിക്കുന്ന മുറിയിൽ പോയി മാറ്റിയ ശേഷമേ ക്ലാസ്സിൽ പ്രവേശിക്കാവൂ എന്നും നോട്ടീസിൽ പറയുന്നു. അതോടൊപ്പമാണ് ടി-ഷർട്ട്, ജേഴ്സി, കീറിയ ഡിസൈനിലുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഹിജാബ് കഴിഞ്ഞ വർഷവും വിദ്യാർത്ഥികൾ സാധാരണയായി ധരിക്കുന്ന ജീൻസും ടി ഷർട്ടും ഈ വർഷവും നിരോധിച്ചെന്ന് ഗോവണ്ടി സിറ്റിസൺസ് അസോസിയേഷനിലെ അതീഖ് ഖാൻ പറഞ്ഞു.

മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും സാധാരണയായി ധരിക്കുന്ന വസ്ത്രമാണിത്. അപ്രായോഗികമായ ഇത്തരം ഡ്രസ് കോഡുകൾ കൊണ്ടുവന്ന് വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റ് ലോകത്തേക്കുള്ള തയ്യാറെടുപ്പാണ് ഈ ഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. യൂണിഫോം കൊണ്ടുവന്നിട്ടില്ല. എന്നാൽ ഔപചാരികമായ ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അഡ്മിഷൻ സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും ഇപ്പോൾ എന്തിനാണ് അതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികൾ കാമ്പസിൽ അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഡ്രസ് കോഡ് കൊണ്ടുവരാൻ പ്രേരിപ്പിച്ചെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

#after #hijab #college #mumbai #ban #tshirts #jerseys #torn #jeans #dresscode #students

Next TV

Related Stories
#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

Jul 4, 2024 05:32 PM

#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

രണ്ടുവര്‍ഷം മുന്‍പാണ് ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞത്. കോളേജിലെ സഹപാഠിയായ പെണ്‍കുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം...

Read More >>
#HathrasStampede | ഹാഥ്റസ് ദുരന്തം: ആറ് പേർ അറസ്റ്റില്‍, മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം

Jul 4, 2024 05:24 PM

#HathrasStampede | ഹാഥ്റസ് ദുരന്തം: ആറ് പേർ അറസ്റ്റില്‍, മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം

കാര്യങ്ങള്‍ കൈവിട്ടുപോയതോടെ അവര്‍ ഒളിവില്‍ പോയി..സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്', ഐജി...

Read More >>
#brutallybeat | പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ഹിന്ദുത്വസംഘം

Jul 4, 2024 04:29 PM

#brutallybeat | പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ഹിന്ദുത്വസംഘം

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളുടെ ബൈക്കിൽ 'ബി.ജെ.പി മെട്രോപൊളിറ്റൻ പ്രസിഡന്റ്' എന്ന സ്റ്റിക്കർ...

Read More >>
#arrest | സഹപ്രവർത്തകയ്‌ക്ക് ലഹരിമരുന്നു നൽകി പീഡനം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

Jul 4, 2024 02:58 PM

#arrest | സഹപ്രവർത്തകയ്‌ക്ക് ലഹരിമരുന്നു നൽകി പീഡനം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

26 വയസുള്ള യുവതിയെ ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുൻപിൽ...

Read More >>
#death | പേന തലയിൽ തറച്ചുകയറി; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

Jul 4, 2024 01:37 PM

#death | പേന തലയിൽ തറച്ചുകയറി; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ബുധനാഴ്ച ചികിത്സയിലിരിക്കെയായിരുന്നു മരണം. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമെന്നാണ്...

Read More >>
#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

Jul 4, 2024 10:13 AM

#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ...

Read More >>
Top Stories

GCC News