#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Jul 4, 2024 04:58 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) പാനൂരിൽ പ്രവാസിയുടെ വീട്ടിൽ കവർച്ചാശ്രമം. യുഎഇ ഫുജൈറയിയിലുള്ള വീട്ടുടമ തന്റെ മൊബൈലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കൾ വീടിനുള്ളിലേക്ക് കയറുന്നത് കണ്ടത്.

വീടിൻ്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ദൃശ്യം കണ്ടതിനെ തുടർന്ന് വീട്ടുടമ അയൽ വാസിയെ വിവരമറിയിച്ചു.

ഉടനെ വീടിന് പുറത്തിറങ്ങിയ അയൽവാസി മോഷണശ്രമം നടന്ന വീട്ടിലേക്ക് ടോർച്ചടിക്കുകയും ശബ്ദം ഉണ്ടാകുകയും ചെയ്തതോടെ മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു.

വീടിൻ്റെ പിൻഭാഗത്തുള്ള പൂട്ട് പൊളിച്ചനിലയിലാണുള്ളത്. ഒരു വലിയ കമ്പിപ്പാര സമീപത്ത് കണ്ടെത്തി. ഒരാൾ ടീഷർട്ടും പാൻ്റും ധരിച്ച് മുഖം ടവൽ കൊണ്ടു മറച്ച നിലയിലായിരുന്നു.

വീടിൻ്റെ മുൻഭാഗത്തെ ഗെയിറ്റ് അടച്ചിട്ട നിലയിലാണ്. ​ ഗൾഫിലുള്ള സുനിൽ കുമാറും ഭാര്യ ജിഷയും ഏതാനും മാസം മുമ്പാണ് നാട്ടിൽ വന്നത്.

ഭാര്യയാണ് ആദ്യം സിസിടിവി ദൃശ്യങ്ങൾ കണ്ടതെന്നും പിന്നീട് തന്നെ അറിയിക്കുകയായിരുന്നെന്നും വീട്ടുടമ സുനിൽ കുമാർ പറഞ്ഞു.

നേരത്തെയും സുനിൽ കുമാറിന്റെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. കവർച്ചാ ശ്രമത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

#Robberyattempt #expatriate #house #Panoor #face #covered #towel #CCTV #footage #out

Next TV

Related Stories
#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

Jul 7, 2024 08:54 AM

#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന...

Read More >>
#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

Jul 7, 2024 08:32 AM

#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്....

Read More >>
#missingcase | എവിടെ പോയി മുഹമ്മദ് ആട്ടൂർ, 10 മാസമായിട്ടും യാതൊരു വിവരവുമില്ല; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

Jul 7, 2024 08:03 AM

#missingcase | എവിടെ പോയി മുഹമ്മദ് ആട്ടൂർ, 10 മാസമായിട്ടും യാതൊരു വിവരവുമില്ല; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

നേരത്തെ കേസ് അന്വേഷിച്ചിരുന്ന നടക്കാവ് ഇന്‍സ്പെക്ടറുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അന്വേഷണത്തിന് തിരിച്ചടിയായതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍...

Read More >>
#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

Jul 7, 2024 07:35 AM

#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസും ഉള്ളത്. പണം നല്‍കിയ വ്യക്തിക്ക് സി.പി.എമ്മുമായി...

Read More >>
#HeavyRain | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 7, 2024 07:24 AM

#HeavyRain | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവസികൾ ജാഗ്രത...

Read More >>
#skyway  | ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു; സമരവുമായി തിരുവഞ്ചൂർ, സിപിഎമ്മിന്റെ പ്രതിഷേധം

Jul 7, 2024 06:58 AM

#skyway | ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു; സമരവുമായി തിരുവഞ്ചൂർ, സിപിഎമ്മിന്റെ പ്രതിഷേധം

ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാക്കാതെയാണ് പാതയുടെ നിർമ്മാണം എന്ന് ആരോപിച്ചായിരുന്നു എൽഡിഎഫിന്റെ...

Read More >>
Top Stories