#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ
Jul 4, 2024 05:32 PM | By VIPIN P V

ബെംഗളൂരു: (truevisionnews.com) കോളേജ് വിദ്യാര്‍ത്ഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാര്‍ഥിനിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ബെംഗളൂരുവിന് സമീപം താമസിക്കുന്ന ശ്രീകാന്ത്(25) സൗത്ത് ബെംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരുവരും കമിതാക്കളാണെന്നും കുടുംബം വിവാഹത്തെ എതിര്‍ത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു.

നിലവിൽ വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളേജിലെ ബി.കോം വിദ്യാര്‍ഥിയാണ്.

അഞ്ജന ഇതേ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയും. കോളേജില്‍വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്.

തുടര്‍ന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ശ്രീകാന്തിന്റെ വീട്ടുകാര്‍ ആദ്യം വിവാഹത്തെ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.

ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതംമൂളി. എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടര്‍ന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.

ജൂലായ് ഒന്നാം തീയതിയാണ് രണ്ടുപേരെയും കാണാതായത്. സഹോദരന്റെ ഓട്ടോറിക്ഷയുമായി അഞ്ജനയുടെ വീടിന് സമീപമെത്തിയ ശ്രീകാന്ത് ഇതേ ഓട്ടോയിലാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.

വീട്ടില്‍നിന്ന് പോകുന്നതിന് മുന്‍പ് അഞ്ജന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു. തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ശ്രീകാന്തില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഓട്ടോറിക്ഷയില്‍ തടാകക്കരയിലെത്തിയ കമിതാക്കള്‍ ഇവിടെവെച്ച് ഒരു വീഡിയോയും ചിത്രീകരിച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞുള്ള വീഡിയോക്ലിപ്പാണ് ഇരുവരും സ്വന്തം മൊബൈല്‍ഫോണുകളില്‍ റെക്കോഡ് ചെയ്തിരുന്നത്.

തുടര്‍ന്ന് ഈ വീഡിയോക്ലിപ്പുകള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. വീഡിയോ ലഭിച്ചതോടെ ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തടാകക്കരയിലേക്ക് പോയതാണെന്ന് വ്യക്തമായി.

തുടര്‍ന്നാണ് അഗ്നിരക്ഷാസേനയും മുങ്ങല്‍വിദഗ്ധരും തടാകത്തില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

രണ്ടുവര്‍ഷം മുന്‍പാണ് ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞത്. കോളേജിലെ സഹപാഠിയായ പെണ്‍കുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചത്.

തുടര്‍ന്ന് ഭാര്യയ്ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും ഒപ്പമായിരുന്നു ശ്രീകാന്ത് താമസിച്ചിരുന്നത്. ശ്രീകാന്തിന്റെ ഭാര്യ പിന്നീട് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് ശ്രീകാന്തും അഞ്ജനയും അടുപ്പത്തിലായതെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#wife #agreed #marriage #family #objected #Married #college #student #girlfriend #founddead

Next TV

Related Stories
#suicide | ടെക്കി യു​വ​തി​യെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി

Jul 7, 2024 10:30 AM

#suicide | ടെക്കി യു​വ​തി​യെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി

അ​തേ​സ​മ​യം, സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ലു​ള്ള പീ​ഡ​ന​ത്തെ​തു​ട​ർ​ന്നാ​ണ് മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ്...

Read More >>
#Accident | കാ​റു​ക​ൾ തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് അപകടം: മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം

Jul 7, 2024 10:24 AM

#Accident | കാ​റു​ക​ൾ തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് അപകടം: മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം

ചി​ത്ര​ദു​ർ​ഗ ച​ല്ല​ക​രെ ദൊ​ഡ്ഡേ​രി വി​ല്ലേ​ജ് സ്വ​ദേ​ശി​ക​ളാ​ണ്...

Read More >>
#anshumansingh |എട്ടുവർഷത്തെ പ്രണയം; കണ്ണൂനീർ ഓർമ്മകളിൽ കീർത്തിചക്ര ഏറ്റുവാങ്ങി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ

Jul 7, 2024 09:05 AM

#anshumansingh |എട്ടുവർഷത്തെ പ്രണയം; കണ്ണൂനീർ ഓർമ്മകളിൽ കീർത്തിചക്ര ഏറ്റുവാങ്ങി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ

രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സിയാച്ചിനിലെ തീപിടിത്തത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി...

Read More >>
#school |പച്ചക്കറിയില്ല, പരിപ്പില്ല; ഈ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും

Jul 7, 2024 08:28 AM

#school |പച്ചക്കറിയില്ല, പരിപ്പില്ല; ഈ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും

കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരക്കുറവ് നേരിടാൻ സംസ്ഥാന സർക്കാർ റെഡി-ടു ഈറ്റ് പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്....

Read More >>
#buildingcollapse | സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണ സംഭവം : ഏഴ്  പേരുടെ മൃതദേഹങ്ങൾ കൂടി  കണ്ടെത്തി

Jul 7, 2024 08:20 AM

#buildingcollapse | സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണ സംഭവം : ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പറഞ്ഞു....

Read More >>
#NarendraModi | മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര, മോദി ഇന്ന് റഷ്യയിലേക്ക്

Jul 7, 2024 07:29 AM

#NarendraModi | മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര, മോദി ഇന്ന് റഷ്യയിലേക്ക്

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും...

Read More >>
Top Stories