#brutallybeat | പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ഹിന്ദുത്വസംഘം

#brutallybeat | പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ഹിന്ദുത്വസംഘം
Jul 4, 2024 04:29 PM | By VIPIN P V

ലഖ്‌നോ: (truevisionnews.com) ഉത്തർപ്രദേശിൽ മുസ്‌ലിം യുവ ഡോക്ടറെ ക്രൂരമായി മർദിച്ച് ഹിന്ദുത്വസംഘം.

മൊറാദാബാദ് ജില്ലയിൽ ജൂൺ 30-നാണ് 25-കാരനായ ഡോക്ടർ ഇസ്തിഖാറിന് മർദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിൽ ഇന്ധനം നിറക്കുന്നതിനായി പെട്രോൾ പമ്പിൽ നിർത്തിയതായിരുന്നു ഡോക്ടർ.

അവിടേക്ക് വന്ന ഒരു സംഘം ആളുകൾ പേര് ചോദിച്ചു. മുസ്‌ലിമാണെന്ന് വ്യക്തമായതോടെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങുകയായിരുന്നു.

പിന്നീട് കുറച്ചാളുകൾ കൂടി ഒരു ജീപ്പിൽ അവിടേക്ക് വന്ന് തന്നെ മർദിച്ചെന്നും ഇസ്തിഖാർ പറഞ്ഞു. ''ഞാൻ ക്ലിനിക്കിൽനിന്ന് മടങ്ങിവരികയായിരുന്നു, ബൈക്കിൽ ഇന്ധനം കുറവായതിനാൽ പെട്രോൾ പമ്പിലേക്ക് കയറ്റുകയായിരുന്നു.

ഞാൻ റോഡ് ക്രോസ് ചെയ്യുമ്പോൾ രണ്ടുപേർ എന്നെ തടഞ്ഞു, എന്റെ പേര് ചോദിച്ചു, പിന്നാലെ എന്നെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങി.

അവർ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി, ഏകദേശം 25-ഓളം ആളുകൾ എന്നെ വളഞ്ഞിട്ട് മർദിച്ചു.

ഞാൻ ഒന്നും ചെയ്യാനാവാത്ത വിധത്തിൽ നിസ്സഹായനായിരുന്നു''- സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ ഡോക്ടറെ തിരിച്ചറിഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

അയാൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. തന്നെ മർദിച്ച ആരെയും പരിചയമില്ലെന്നും അവർ തന്റെ പേര് ചോദിച്ചത് മർദിക്കുകയായിരുന്നുവെന്നും ഇസ്തിഖാർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളുടെ ബൈക്കിൽ 'ബി.ജെ.പി മെട്രോപൊളിറ്റൻ പ്രസിഡന്റ്' എന്ന സ്റ്റിക്കർ പതിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇവർക്കെതിരെ കലാപത്തിന് ശ്രമിക്കൽ, കുറ്റകരമായ ഭീഷണിപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് സംഘർഷത്തിന് ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

#HindutvaSangh #brutallybeat #youngdoctor #name #clear #Muslim

Next TV

Related Stories
#school |പച്ചക്കറിയില്ല, പരിപ്പില്ല; ഈ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും

Jul 7, 2024 08:28 AM

#school |പച്ചക്കറിയില്ല, പരിപ്പില്ല; ഈ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും

കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരക്കുറവ് നേരിടാൻ സംസ്ഥാന സർക്കാർ റെഡി-ടു ഈറ്റ് പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്....

Read More >>
#buildingcollapse | സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണ സംഭവം : ഏഴ്  പേരുടെ മൃതദേഹങ്ങൾ കൂടി  കണ്ടെത്തി

Jul 7, 2024 08:20 AM

#buildingcollapse | സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണ സംഭവം : ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പറഞ്ഞു....

Read More >>
#NarendraModi | മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര, മോദി ഇന്ന് റഷ്യയിലേക്ക്

Jul 7, 2024 07:29 AM

#NarendraModi | മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര, മോദി ഇന്ന് റഷ്യയിലേക്ക്

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും...

Read More >>
#HathresStampede | ഹാഥ്റസ് ദുരന്തം:ആള്‍ദൈവം ഭോലെ ബാബ കാണാമറയത്ത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Jul 7, 2024 06:34 AM

#HathresStampede | ഹാഥ്റസ് ദുരന്തം:ആള്‍ദൈവം ഭോലെ ബാബ കാണാമറയത്ത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

അപകടത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരെന്നും താൻ വേദി വിട്ടതിനുശേഷം ആണ് അപകടം ഉണ്ടായതെന്നാണ് ബാബയുടെ...

Read More >>
#buildingcollapse | ആറ് നില കെട്ടിടം തകര്‍ന്നുവീണു: സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചു

Jul 7, 2024 06:25 AM

#buildingcollapse | ആറ് നില കെട്ടിടം തകര്‍ന്നുവീണു: സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചു

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ്...

Read More >>
#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

Jul 6, 2024 09:56 PM

#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

കൊലപാതകം നടത്തിയവരെ രാത്രി തന്നെ പിടികൂടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വ്യക്തമാക്കി. ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖം...

Read More >>
Top Stories