#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ
Jul 4, 2024 10:13 AM | By VIPIN P V

തിരുച്ചിറപ്പള്ളി: (truevisionnews.com) തമിഴ്നാട്ടിൽ സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ.

തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ ആർ.രാധാകൃഷ്ണനെ ആണ്‌ സസ്പെൻഡ്‌ ചെയ്‌തത്.

രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നൽകാൻ ഇയാൾ നിർബന്ധിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു.

പിന്നാലെ ആണ്‌ കമ്മീഷണറുടെ നടപടി. സ്പെഷ്യൽ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണനെതിരെയാണ് നടപടി. ട്രിച്ചി പൊലീസ് സ്റ്റേഷനിലായിരുന്നു രാധാകൃഷ്ണൻ നിയമിതനായിരുന്നത്. ജൂലൈ 1നാണ് സംഭവം നടന്നത്.

നിലക്കടല സൗജന്യമായി ആവശ്യപ്പെട്ട് കടക്കാരനോട് രാധാകൃഷ്ണൻ തർക്കിക്കുന്ന വീഡിയോ വൈറലായിരുന്നു.

താൻ രണ്ട് വർഷമായി ശ്രീരംഗം പൊലീസ് സ്റ്റേഷനിലുണ്ടെന്നും കടല നൽകാൻ താമസമെന്താണെന്നും ഇങ്ങനെ ആയാൽ കടക്കാരനെ കച്ചവടം നടത്താനാകില്ലെന്നും പൊലീസുകാരൻ വിരട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

രാജൻ എന്നയാളുടെ കടയിലാണ് തിങ്കളാഴ്ച പൊലീസുകാരൻ കടല സൗജന്യമായി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്.

സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ ക്ഷുഭിതനായത്.

ഇതിന് പിന്നാലെ രാജൻ ട്രിച്ചി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

#Suspended #policeman #who #demanded #money #groundnuts #robbed #vendor

Next TV

Related Stories
#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

Jul 6, 2024 09:56 PM

#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

കൊലപാതകം നടത്തിയവരെ രാത്രി തന്നെ പിടികൂടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വ്യക്തമാക്കി. ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖം...

Read More >>
#buildingcollapse | ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ

Jul 6, 2024 07:51 PM

#buildingcollapse | ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ

എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ...

Read More >>
 #roofcollapses | വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 6, 2024 04:00 PM

#roofcollapses | വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്....

Read More >>
#RahulGandhi | മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

Jul 6, 2024 03:36 PM

#RahulGandhi | മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും...

Read More >>
#lightning | വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, 24 മണിക്കൂറിനിടെ  മരിച്ചത് 19 പേർ

Jul 6, 2024 02:54 PM

#lightning | വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, 24 മണിക്കൂറിനിടെ മരിച്ചത് 19 പേർ

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം...

Read More >>
Top Stories