#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം

#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം
Jul 4, 2024 04:50 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) മാന്നാർ കൊലപാതകക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കലയുടെ സഹോദരൻ അനിൽ കുമാർ.

കാണാതായതിന് ശേഷവും കലയെന്ന പേരിൽ തനിക്ക് ഫോൺ കോളുകൾ ലഭിച്ചിരുന്നുവെന്നാണ് അനിൽ കുമാ‍ർ പറയുന്നത്. കല രണ്ട് പ്രാവശ്യം തൻ്റെ മൊബൈൽ ഫോണിലേക്ക് കോൾ ചെയ്തിരുന്നു.

തൻ്റെ ഭാര്യയാണ് കലയുമായി മൊബൈൽ ഫോണിൽ സംസാരിച്ചത്. എന്നാൽ ഈ വിളിച്ചത് കലയാണോ എന്നതിൽ അനിൽ കുമാറിന് ഉറപ്പില്ല.

കലയാണ് തങ്ങളെ വിളിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഇയാൾ പറയുന്നത്. കല ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ മറ്റേതോ സ്ത്രീയായിരിക്കും തന്നെ വിളിച്ചതെന്ന സംശയം അനിൽ പ്രകടിപ്പിച്ചു.

കലയുടെ മൊബൈൽ നമ്പറിലേക്ക് പല പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും കിട്ടിയില്ല. അപ്പോഴെല്ലാം ആ മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.

പരാതിക്കാരൻ സുരേഷ് കുമാറിന് കൃത്യത്തിൽ പങ്കുണ്ടെന്നും അനിൽ ആരോപിച്ചു മൃതദേഹം കണ്ടെങ്കിൽ സുരേഷ് അന്ന് എന്ത് കൊണ്ട് പൊലീസിൽ പറഞ്ഞില്ലെന്ന് അനിൽ ചോദിച്ചു.

സുരേഷിനെ ഭീഷണിപ്പെടുത്തി എന്ന് പറയുന്നത് കള്ളമാണ്. ‌ഭ‍ർത്താവ് അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയിട്ടുണ്ട്. കല്ല് പോലും ഭസ്മമാകുന്ന കെമിക്കൽ സെപ്റ്റിക് ടാങ്കിൽ ഇട്ടിട്ടുണ്ട്.

സെപ്റ്റിക് ടാങ്ക് പൊട്ടിക്കാനുള്ള ആരോഗ്യം അനിലിനുണ്ട്. മേസ്തിരിപ്പണി ചെയ്യുന്നതിനാൽ അനിലിന് സെപ്റ്റിക് ടാങ്ക് പൊട്ടിക്കാൻ അറിയാം. വെളളത്തിൽ മൃതശരീരം കളയാൻ സാധ്യതയില്ല. ഒന്നുകിൽ കുഴിച്ചിട്ടു, അല്ലെങ്കിൽ കത്തിച്ച് കളഞ്ഞു.

ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഒരു തെളിവും ലഭിക്കാതെ കൊലപാതകം എന്ന് പറയില്ലല്ലോ എന്നും കലയുടെ സഹോദരൻ അനിൽകുമാർ ചോദിച്ചു.

ലയുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതികള്‍ അറിയാതെ ഭർത്താവ് അനില്‍ ശ്രമം നടത്തിയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച മൃതദേഹം കൂട്ടുപ്രതികള്‍ അറിയാതെ ഒന്നാം പ്രതി അനില്‍ അവിടെ നിന്ന് മാറ്റിയെന്നാണ് പൊലീസ് സംശയം

അനിലിനെ ഇസ്രയേലില്‍ നിന്ന് എത്തിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. അനില്‍ ഇസ്രയേലില്‍ ആശുപത്രിയിലെന്നാണ് കുടുംബം പറയുന്നതെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.

സ്രയേലില്‍ തുടരാനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം ആശുപത്രി പ്രവേശനമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അനിലിനെ ബന്ധപ്പെടാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.

കേസിന്റെ ചുരുളഴിക്കാൻ 21 അംഗ പൊലീസ് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഘത്തിലുണ്ട്.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണാണ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി.

ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികള്‍. എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. 15 വര്‍ഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറഞ്ഞിട്ടില്ല.

കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കല കൊല്ലപ്പെട്ടതാണെന്ന് ഈ സുഹൃത്തുക്കള്‍ സമ്മതിച്ചു.

തുടര്‍ന്നാണ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസായിരുന്നു പ്രായം.

#called #brother #twice #suspected #woman #called #alive

Next TV

Related Stories
#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 25, 2024 02:50 PM

#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

Read More >>
#panmasala | വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ചാക്ക് പാൻമസാല  ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി

Nov 25, 2024 02:45 PM

#panmasala | വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ചാക്ക് പാൻമസാല ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി

വിതുര, പാലോട്, ഭരതന്നൂർ, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും...

Read More >>
#clash |  ഇൻസ്റ്റഗ്രാം കമൻ്റിനെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; തടയാനെത്തിയ വനിതാ പ്രിൻസിപ്പലിനെ കസേര കൊണ്ടടിച്ചു

Nov 25, 2024 02:21 PM

#clash | ഇൻസ്റ്റഗ്രാം കമൻ്റിനെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; തടയാനെത്തിയ വനിതാ പ്രിൻസിപ്പലിനെ കസേര കൊണ്ടടിച്ചു

തലയ്ക്കു പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#Ammusajeevdeath | അമ്മു സജീവിന്റെ മരണം; അറസ്റ്റിലായ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

Nov 25, 2024 02:18 PM

#Ammusajeevdeath | അമ്മു സജീവിന്റെ മരണം; അറസ്റ്റിലായ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

മൂവർ സംഘത്തിൽ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ...

Read More >>
#chevayoorservicebank |  ഇടക്കാല സ്‌റ്റേ ഇല്ല; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി തളളി

Nov 25, 2024 02:16 PM

#chevayoorservicebank | ഇടക്കാല സ്‌റ്റേ ഇല്ല; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി തളളി

പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്നും ഹൈക്കോടതി...

Read More >>
Top Stories