#arrest | സഹപ്രവർത്തകയ്‌ക്ക് ലഹരിമരുന്നു നൽകി പീഡനം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

#arrest | സഹപ്രവർത്തകയ്‌ക്ക് ലഹരിമരുന്നു നൽകി പീഡനം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ
Jul 4, 2024 02:58 PM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com  ) ലഹരിമരുന്നു നൽകിയശേഷം സഹപ്രവർത്തകയെ കാറിൽവച്ച് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത രണ്ട് സെയിൽസ് എക്സിക്യൂട്ടീവുമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

26 വയസുള്ള യുവതിയെ ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുൻപിൽ ഉപേക്ഷിക്കുകയായിരുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സംഗ റെഡ്ഡി (39), ജനാർദ്ദൻ റെഡ്ഡി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത‌ത്. അതിജീവിതയുടെ പരാതിയിൽ മിയാപുർ പൊലീസ് കേസെടുത്തു. ജൂൺ 30നാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്:

നിർമാണം നടക്കുന്ന സൈറ്റ് സന്ദർശിക്കാനാണ് ഇരുവരും സഹപ്രവർത്തകയെ ഒപ്പം കൂട്ടിയത്. തിരികെ വരുന്ന വഴിയിൽ പണി നടക്കുന്ന കെട്ടിടത്തിനു സമീപം രാത്രി കാർ നിർത്തി. കാറിന് തകരാറെന്നാണ് യുവതിയോട് പറഞ്ഞത്. യുവതിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു.

ഇതിനിടെ ജനാർദ്ദൻ യുവതിക്ക് ശീതള പാനീയവും മധുരപലഹാരവും നൽകി. യുവതിക്ക് മയക്കം അനുഭവപ്പെട്ടു. രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിനാലാണ് മയക്കമെന്നാണ് യുവതി കരുതിയത്.

ജനാർദ്ദനൻ കൂടുതൽ മധുരപലഹാരങ്ങൾ നൽകിയതോടെ യുവതി ബോധരഹിതയായി. പുലർച്ചെ മൂന്നു മണിവരെ ഇരുവരും യുവതിയെ പീഡിപ്പിച്ചു.

#police #arrest #sales #executives #torturing #colleague

Next TV

Related Stories
#HathresStampede | ഹാഥ്റസ് ദുരന്തം:ആള്‍ദൈവം ഭോലെ ബാബ കാണാമറയത്ത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Jul 7, 2024 06:34 AM

#HathresStampede | ഹാഥ്റസ് ദുരന്തം:ആള്‍ദൈവം ഭോലെ ബാബ കാണാമറയത്ത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

അപകടത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരെന്നും താൻ വേദി വിട്ടതിനുശേഷം ആണ് അപകടം ഉണ്ടായതെന്നാണ് ബാബയുടെ...

Read More >>
#buildingcollapse | ആറ് നില കെട്ടിടം തകര്‍ന്നുവീണു: സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചു

Jul 7, 2024 06:25 AM

#buildingcollapse | ആറ് നില കെട്ടിടം തകര്‍ന്നുവീണു: സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചു

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ്...

Read More >>
#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

Jul 6, 2024 09:56 PM

#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

കൊലപാതകം നടത്തിയവരെ രാത്രി തന്നെ പിടികൂടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വ്യക്തമാക്കി. ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖം...

Read More >>
#buildingcollapse | ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ

Jul 6, 2024 07:51 PM

#buildingcollapse | ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ

എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ...

Read More >>
 #roofcollapses | വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 6, 2024 04:00 PM

#roofcollapses | വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്....

Read More >>
#RahulGandhi | മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

Jul 6, 2024 03:36 PM

#RahulGandhi | മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും...

Read More >>
Top Stories