കാസർഗോഡ്: ( www.truevisionnews.com ) വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു. പൈവളിഗെ, കുരുടപ്പദവിലെ ചോമു (64)വാണ് മരിച്ചത്.

കോൺക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ചോമു എന്തോ കടിച്ചതറിഞ്ഞ് ഞെട്ടിയുണരുകയായിരുന്നു. പിന്നീട് സഹോദരൻ വീട്ടിനകത്ത് നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ ചുരുണ്ടു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ചോമു ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴി മധ്യേ മരണപ്പെടുകയായിരുന്നു. പാമ്പുപിടിത്ത വിദഗ്‌ധരെത്തി കടിച്ച പാമ്പിനെ പടികൂടി വനം വകുപ്പിന് കൈമാറി.
#housewife #sleeping #inside #house #bitten #cobra #died
