#murdercase | ഭാര്യാവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം, 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം

#murdercase | ഭാര്യാവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം, 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം
Jul 2, 2024 02:25 PM | By Susmitha Surendran

മഥുര: (truevisionnews.com)  സ്മാർട്ട് ഫോണ്‍ കൈക്കലാക്കാൻ 13കാരനെ കൊലപ്പെടുത്തിയ കേസിൽ യുപിയിൽ യുവാവിന് ജീവപര്യന്തം തടവ്.

ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് മഥുര കോടതി ശിക്ഷിച്ചത്. 2017ലാണ് സംഭവം. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ 21000 രൂപ പിഴയും യുവാവ് അടയ്ക്കണം.

നിതേഷ് എന്ന 13കാരനാണ് 2017 ഓഗസ്റ്റ് 5ന് അതിദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ കോസി കാലനിലെ ജിൻഡാൽ കോളനി സ്വദേശിയാണ് കൊല്ലപ്പെട്ട 13കാരൻ.

നിതേഷിനെ കാണാനില്ലെന്ന് പിതാവ് ഗജോന്ദ്ര സിംഗാണ് പരാതി നൽകിയത്. പരാതി ലഭിച്ച് കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് ഓഗസ്റ്റ് 13ന് അടച്ചിട്ട ഒരു വെയർ ഹൌസിൽ നിന്ന് പൊലീസ് നിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

നിതേഷിന്റെ ഫോൺ നഷ്ടമായിരുന്നു. ഈ ഫോണിൽ പങ്കജ് ബാഗേൽ തന്റെ സിം കാർഡ് ഇട്ട് ഉപയോഗിച്ചതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.

സംശയം തോന്നി കസ്റ്റഡിയിലെടുത്ത പങ്കജ് ബാഗേൽ 13കാരനെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. അടുത്തിടെ വിവാഹിതനായ യുവാവ് ഭാര്യാ വീട്ടിൽ പോകുമ്പോൾ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് കാണിക്കാൻ ഒരു സ്മാർട്ട് ഫോൺ ആഗ്രഹിച്ചിരുന്നു.

എന്നാൽ തൊഴിൽ രഹിതനായിരുന്നതുകൊണ്ട് ഇതിന് സാധിച്ചിരുന്നില്ല. ഈ സമയത്താണ് നിതേഷിന്റെ സ്മാർട്ട്ഫോൺ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

13കാരനോട് യുവാവ് ഫോൺ ആവശ്യപ്പെട്ടു. നൽകാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് 13കാരനെ കുത്തിക്കൊന്നാണ് യുവാവ് ഫോൺ സ്വന്തമാക്കിയത്.

#youth #who #killed #13year #old #boy #robbed #him #his #phone #gets #life #imprisonment.

Next TV

Related Stories
#brutallybeat | പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ഹിന്ദുത്വസംഘം

Jul 4, 2024 04:29 PM

#brutallybeat | പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ഹിന്ദുത്വസംഘം

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളുടെ ബൈക്കിൽ 'ബി.ജെ.പി മെട്രോപൊളിറ്റൻ പ്രസിഡന്റ്' എന്ന സ്റ്റിക്കർ...

Read More >>
#arrest | സഹപ്രവർത്തകയ്‌ക്ക് ലഹരിമരുന്നു നൽകി പീഡനം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

Jul 4, 2024 02:58 PM

#arrest | സഹപ്രവർത്തകയ്‌ക്ക് ലഹരിമരുന്നു നൽകി പീഡനം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

26 വയസുള്ള യുവതിയെ ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുൻപിൽ...

Read More >>
#death | പേന തലയിൽ തറച്ചുകയറി; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

Jul 4, 2024 01:37 PM

#death | പേന തലയിൽ തറച്ചുകയറി; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ബുധനാഴ്ച ചികിത്സയിലിരിക്കെയായിരുന്നു മരണം. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമെന്നാണ്...

Read More >>
#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

Jul 4, 2024 10:13 AM

#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ...

Read More >>
#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

Jul 4, 2024 09:15 AM

#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

പച്ച മഷിയിൽ തമിഴിലായിരുന്നു കത്ത്. "ക്ഷമിക്കണം. ഇത് ഒരു മാസത്തിനകം തിരികെ...

Read More >>
#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

Jul 4, 2024 08:14 AM

#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം...

Read More >>
Top Stories