മലപ്പുറം: (truevisionnews.com) കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് 120 വർഷം തടവു ശിക്ഷ വിധിച്ചു.
പോക്സോ അടക്കം നാലു വകുപ്പുകളിലായാണ് പ്രതിക്ക് 120 വർഷം ശിക്ഷ വിധിച്ചത്.
കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി വിധിച്ചു.
വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 30 വർഷം തടവിൽ കഴിയേണ്ടി വരും.
#minor #girl #raped #pregnant #relative #sentenced #years #prison