#stateschoolyouthfestival | സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ; കായികമേള ഇക്കുറി ഒളിമ്പിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച്

#stateschoolyouthfestival |  സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ; കായികമേള ഇക്കുറി ഒളിമ്പിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച്
Jul 3, 2024 01:50 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. എറണാകുളത്തായിരിക്കും കായിക മേള. ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ ഇത്തവണ അത്തരത്തിൽ ഒരു കലാരൂപം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇക്കുറി നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു.

ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുകയും അതല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും നടത്താനാണ് തീരുമാനം.

ടി.ടി.ഐ., പി.പി.ടി.ടി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും.

ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിലും കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ, ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചുമായിരിക്കും നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

#state #school #youth #festival #be #held #thiruvananthapuram #sports #meet #will #be #held #olympics #model

Next TV

Related Stories
#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

Jul 5, 2024 10:13 PM

#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

നാടകോപകരണങ്ങളും മറ്റും അടിച്ചു തർത്തതായി നാടക പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പോലീസ് അന്വേഷണം നടത്തി കേസ്...

Read More >>
#accident | ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

Jul 5, 2024 09:59 PM

#accident | ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു...

Read More >>
#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

Jul 5, 2024 09:50 PM

#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

കാഴ്ച കണ്ട് ഭയന്ന്കരയിൽ നിന്നവർ കൂകി വിളിച്ചു. ഇതിനിടയിൽ രണ്ടു പേർ വെള്ളത്തിൽ വീണെങ്കിലും വീണ്ടും വള്ളത്തിൽ നീന്തിക്കയറിയതിനാൽ ദുരന്തം...

Read More >>
#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

Jul 5, 2024 09:33 PM

#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ്...

Read More >>
#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

Jul 5, 2024 09:28 PM

#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്....

Read More >>
#rape | ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

Jul 5, 2024 09:10 PM

#rape | ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ...

Read More >>
Top Stories