#kalamurdercase | 'പലതും അറിയാമെന്ന ധാരണയിൽ കലയുടെ സഹോദരനെയും ചോദ്യം ചെയ്തു'; കലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കുടുംബങ്ങളും

#kalamurdercase |  'പലതും അറിയാമെന്ന ധാരണയിൽ കലയുടെ സഹോദരനെയും ചോദ്യം ചെയ്തു'; കലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കുടുംബങ്ങളും
Jul 3, 2024 02:18 PM | By Athira V

മാന്നാർ: ( www.truevisionnews.com  )ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകം പൊലീസ് സ്ഥിരീകരിച്ചെങ്കിലും അനിലിന്റെയും കലയുടെയും വീട്ടുകാർക്കും നാട്ടുകാർക്കും ഇത് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കല ജീവനോടെ തിരിച്ചുവരുമെന്നാണ് മകന്റെ പ്രതീക്ഷ. കാണാതായ കല കൊല്ലപ്പെട്ടന്ന് അറിഞ്ഞതിന്റെ ഞെട്ടലും രണ്ടു വീട്ടുകാർക്കും മാറിയിട്ടില്ല.

15 കൊല്ലത്തിന് ഇപ്പുറം കൊലപാതകത്തിന്റെ ചുരുൾ അഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അപ്രതീക്ഷിതമായി കേട്ട വാർത്തയോട് എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ ആശങ്കയിലാണ് അനിലിന്റെയും കലയുടെയും കുടുംബംങ്ങൾ.

പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് 16 കാരനായ മകനടക്കം സംഭവികാസങ്ങൾ അറിയുന്നത്. ഒരു ദിവസം നീണ്ട പരിശോധനക്കൊടുവിൽ അതി വൈകാരികമായി ആയിരുന്നു മകന്റെ പ്രതികരണം.

പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അരിച്ചു പെറുക്കിയുള്ള പരിശോധനയിൽ അവർക്കൊന്നും കിട്ടിയില്ലെന്നും മകൻ പറയുന്നു.

മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്ന കല വർഷങ്ങൾക്കു മുമ്പ് കുട്ടിയെ ഉപേക്ഷിച്ച് പോയതാണെന്നും അനിൽ നിരപരാധിയാണെന്നും അച്ഛൻ തങ്കച്ചൻ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട പലതും അറിയാമെന്ന ധാരണയിലാണ് കലയുടെ സഹോദരനായ അനിലിനെയും പൊലീസ് ചോദ്യം ചെയ്തത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന ചോദ്യം ചെയ്യലായിരുന്നു അത്. അനിലും കലയും തമ്മിൽ വലിയ സ്നേഹമായിരുന്നെന്നാണ് കലയുടെ സഹോദരന്റെ ഭാര്യ പറയുന്നത്.

വർഷങ്ങൾക്കു മുമ്പ് കല മറ്റൊരാൾക്കൊപ്പം പോയെന്നു തന്നെയാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്. പലതവണ പലയിടത്തും കലയെ കണ്ടെന്നും നാട്ടിൽ കഥകൾ പ്രചരിച്ചിരുന്നു. 15 വർഷമായി ഒരാളെ കാണാതായിട്ടും ബന്ധുക്കൾ ആരുംതന്നെ യുവതിയെ അന്വേഷിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം.

അനിലിനെ വിവാഹം ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം പോയെന്നത് നാണകേടുണ്ടാക്കി എന്നതാണ് അന്വേഷിക്കാതിരിക്കാനുള്ള കാരണമായി ബന്ധുക്കൾ പറയുന്നത്. ഒരുപക്ഷേ കലക്ക് വേണ്ടി ഒരു അന്വേഷണം മുമ്പ് എപ്പോഴെങ്കിലും നടന്നിരുന്നെങ്കിൽ കൊലപാതകം നേരത്തെ തെളിഞ്ഞേനെയെന്നും അഭിപ്രായം ഉയരുന്നു.

#kala #brother #also #questioned #mannar #murder #case

Next TV

Related Stories
#CPM | കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം: ഉദ്ഘാടനം ചെയ്തത് മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

Jul 5, 2024 11:01 PM

#CPM | കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം: ഉദ്ഘാടനം ചെയ്തത് മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ...

Read More >>
#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

Jul 5, 2024 10:13 PM

#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

നാടകോപകരണങ്ങളും മറ്റും അടിച്ചു തർത്തതായി നാടക പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പോലീസ് അന്വേഷണം നടത്തി കേസ്...

Read More >>
#accident | ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

Jul 5, 2024 09:59 PM

#accident | ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു...

Read More >>
#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

Jul 5, 2024 09:50 PM

#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

കാഴ്ച കണ്ട് ഭയന്ന്കരയിൽ നിന്നവർ കൂകി വിളിച്ചു. ഇതിനിടയിൽ രണ്ടു പേർ വെള്ളത്തിൽ വീണെങ്കിലും വീണ്ടും വള്ളത്തിൽ നീന്തിക്കയറിയതിനാൽ ദുരന്തം...

Read More >>
#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

Jul 5, 2024 09:33 PM

#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ്...

Read More >>
#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

Jul 5, 2024 09:28 PM

#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്....

Read More >>
Top Stories

GCC News